> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു
- URL: https://www.vaikomvartha.com/vaikom-news-govt-hospital/
- Published: 2026-08-01T11:13:30.000Z
- Updated: 2026-08-01T12:05:19.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam, Health

വൈക്കം: താലൂക്ക് ആശുപത്രിയിലെ 92 കോടിയുടെ വികസന പ്രവർത്തനത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന പുതിയ കെട്ടിട നിർമ്മാണവും ആശുപത്രി പ്രവർത്തനങ്ങളും വിലയിരുത്താൻ ആരോഗ്യവകുപ്പ് സെക്രട്ടറി ശർമിള മേരി ജോസഫ് ആശുപത്രിയിൽ എത്തി. 

ഉച്ചയോടെയാണ് സെക്രട്ടറി ആശുപത്രിയിലെത്തി കെട്ടിട നിർമ്മാണ സ്ഥലം സന്ദർശിച്ചത്. നിർമ്മാണം നടക്കുന്ന കെട്ടിടത്തിനുള്ളിലെ മുറിക്കുള്ളിൽ അവലോകനയോഗവും ചേർന്നാണ് സെക്രട്ടറി മടങ്ങിയത്. സെപ്റ്റംബറിൽ പുതിയ കെട്ടിട നിർമ്മാണം പൂർത്തിയാക്കാൻ സർക്കാർ നിർദേശം ഉണ്ടായ പശ്ചാത്തലത്തിൽ ആയിരുന്നു സെക്രട്ടറിയുടെ സന്ദർശനം. നിലവിലെ ആശുപത്രിയും ലാബും സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക പരിപാടിയായിരുന്നു ഉദ്യോഗസ്ഥസംഘം മാത്രമായിരുന്നു ഒപ്പം ഉണ്ടായിരുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000616255-3.jpg)

പുതിയ കെട്ടിട നിർമ്മാണത്തെപ്പറ്റി മാദ്ധ്യമങ്ങളോട് മുഖം തിരിച്ച് പ്രതികരിക്കാതെയാണ് മടങ്ങിയത്.  
ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ പ്രിയ, എൻ.എച്ച്.എം ഉദ്യോഗസ്ഥർ, ആശുപത്രി സൂപ്രണ്ട് ഡോക്ടർ ട്വിങ്കിൾ പ്രഭാകർ, ഡോക്ടർ ബിജു ഫിലിപ്പ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.