> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നിയോജക മണ്ഡലം പ്രതിഭാ സംഗമവും  എം.എൽ.എ എക്സലൻസ് അവാർഡ് വിതരണവും
- URL: https://www.vaikomvartha.com/vaikom-news-mla/
- Published: 2026-07-02T14:34:01.000Z
- Updated: 2026-07-02T16:22:26.000Z
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: വൈക്കം നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെ ആദരിക്കുന്നതിനായി പ്രതിഭകൾക്ക് ആദരവും വൈജ്ഞാനിക സദസും നടന്നു. വൈക്കം വെൽഫെയർ സെൻ്ററിൽ നടന്ന പ്രതിഭാ സംഗമം കെ. ഫ്രാൻസിസ്ജോർജ് എം.പി ഉദ്ഘടനം ചെയ്തു. അഭിരുചിയുള്ള വിഷയങ്ങളിൽ പഠനം നടത്തി മികച്ച വിജയം കൈവരിക്കാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 

കെ. ബിനിമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കരിയർ ഗുരു പി.ആർ വെങ്കിടരാമൻ ക്ലാസ് നയിച്ചു. ചടങ്ങിൽ 320 ഓളം വിദ്യാർത്ഥികളാണ് എം.എൽ.എ എക്സലൻസ് അവാർഡ് ഏറ്റുവാങ്ങി അനുമോദmo ഏറ്റുവാങ്ങിയത്. മോഹൻ ഡി. ബാബു, പി.ഡി. ഉണ്ണി, നഗരസഭ ചെയർമാൻ അബ്ദുൾ സലാംറാവുത്തർ, ബി. അനിൽകുമാർ, പോൾസൺജോസഫ്, ഗോപാലകൃഷ്ണൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000591424-8.jpg)