> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്ത് ചതയദിനറാലി: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
- URL: https://www.vaikomvartha.com/vaikom-news-s-n-d-p-union/
- Published: 2026-08-18T14:11:13.000Z
- Updated: 2026-08-18T14:11:13.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: എസ്.എന്‍. ഡി.പി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന ശ്രീനാരായണഗുരുജയന്തി 28 ന് നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ചടങ്ങിന്റെ ഭാഗമായുള്ള തിരുജയന്തി ഘോഷയാത്ര 28 ന് വൈകിട്ട് നടക്കും. യൂണിയന്റെ കീഴിലുള്ള 55 ശാഖായോഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ശ്രീനാരായണീയര്‍ തിരുജയന്തി ഘോഷയാത്രയില്‍ അണിചേരും. യൂണിയന്റെ ബാനറിന് പിന്നില്‍ 55 ശാഖായോഗങ്ങള്‍ അണിനിരക്കും. ഉച്ചക്ക് 2.ന് യൂണിയന്‍ ആസ്ഥാനത്തുനിന്നും ഘോഷയാത്ര പുറപ്പെടും. വടക്കേനട, വടക്കേക്കവല, കൊച്ചുകവല, കെ.എസ്.ആര്‍.ടി.സി, ബോട്ട് ജെട്ടി, കച്ചേരിക്കവല വഴി സമ്മേളന വേദിയായ ആശ്രമംസ്‌കൂള്‍ മൈതാനത്തേക്ക് എത്തിച്ചേരും. തുടർന്ന് ചതയദിനസമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യും. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി മോന്‍സ് ജോസഫ് ചതയദിനസന്ദേശം നല്‍കും. മെറിറ്റ് അവാര്‍ഡ് വിതരണം മന്ത്രി എം. ലിജു. നിര്‍വ്വഹിക്കും. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം. പി. മുഖ്യപ്രഭാഷണം നടത്തും. മുന്‍മന്ത്രി വി.എന്‍.വാസവന്‍ പ്രതിഭകളെ ആദരിക്കും. കെ.ബിനിമോന്‍ എം.എല്‍.എ. സമ്മാനദാനം നടത്തും. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660425-6.jpg)

തിരുജയന്തി ആഘോഷനടത്തിപ്പ് സംബന്ധിച്ച് യൂണിയന്റെ കീഴിലുള്ള 55 ശാഖായോഗങ്ങളുടെ പ്രസിഡന്റുമാർ, സെക്രട്ടറിമാര്‍, വനിതാസമാജം ഭാരവാ ഹികള്‍, പോഷകസംഘടന ഭാരവാഹികള്‍ എന്നിവരുടെ യോഗം ചൊവ്വാഴ്ച രാവിലെ യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടത്തി. യോഗം യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്യ്തു