> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പഴുതുവള്ളില്‍ ക്ഷേത്രത്തില്‍ ഗുരുദേവ പ്രാര്‍ത്ഥനാലയം സമര്‍പ്പണം നടത്തി
- URL: https://www.vaikomvartha.com/vaikom-news-s-n-d-p/
- Published: 2026-08-24T16:22:30.000Z
- Updated: 2026-08-24T16:22:30.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: പള്ളിപ്രത്തുശ്ശേരി 678-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ കീഴിലുള്ള പഴുതുവള്ളില്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നിര്‍മ്മിച്ച ഗുരു ദേവ പ്രാര്‍ത്ഥനാലയത്തിന്റെ സമര്‍പ്പണം വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് നിര്‍വ്വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി ചെമ്മനത്തുകര ഷിബു ശാന്തി മുഖ്യകാര്‍മ്മികത്വം വഹിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000675935-8.jpg)

സമൂഹപ്രാര്‍ത്ഥന, വിളക്കുപൂജ, ഗുരുപൂജ, അന്നദാനം എന്നിവ പ്രധാനചടങ്ങുകള്‍ ആയിരുന്നു. ക്ഷേത്രം പ്രസിഡന്റ് സത്യന്‍ രാഘവന്‍, സെക്രട്ടറി വി.ആര്‍ അഖില്‍, വനിതാസംഘം പ്രസിഡന്റ് സ്മിത മനോജ്, സെക്രട്ടറി രമ ബാബു, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് കെ.എന്‍. രാധാകൃഷ്ണന്‍, സെക്രട്ടറി സൂരജ് സലി, എന്നിവര്‍ പ്രസംഗിച്ചു.