> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണം: എസ്.എൻ.ഡി.പി ശാഖ 111-ന്റെ ആഭിമുഖ്യത്തിൽ വിപുലമായി ആചരിക്കും
- URL: https://www.vaikomvartha.com/vaikom-news-sndp/
- Published: 2026-09-21T04:26:37.000Z
- Updated: 2026-09-21T04:26:37.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: എസ്.എൻ.ഡി.പി ശാഖ 111-ന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് സമാധി ദിനം വിപുലമായ പരിപാടികളോടെ ആചരിക്കും. ഗുരുദേവന്റെ നാമധേയത്തിൽ കരമടയ്ക്കുന്ന ആശ്രമം സ്കൂളിലാണ് പ്രധാന ചടങ്ങുകൾ നടക്കുന്നത്. സമാധി ദിനത്തോടനുബന്ധിച്ച് ശാഖാ പ്രാർത്ഥനാലയത്തിൽ രാവിലെ 8:30-ന് പ്രാർത്ഥനയോടൊപ്പം ഉപവാസവും ആരംഭിക്കും. തുടർന്ന് രാവിലെ 10:00-ന് ശാന്തിയാത്ര സംഘടിപ്പിക്കും. 11:00-ന് നടക്കുന്ന അന്നദാനത്തിന്റെ ഭദ്രദീപ പ്രകാശനം എസ്.എൻ.ഡി.പി വൈക്കം യൂണിയൻ പ്രസിഡന്റ് ബിനേഷ് പ്ലാത്താനത്ത് നിർവ്വഹിക്കും. തുടർന്ന് നടക്കുന്ന പ്രസാദമൂട്ടിൽ വൈക്കം താലൂക്കിലെ മുഴുവൻ ഗുരുദേവ വിശ്വാസികളും പങ്കെടുത്ത് ധന്യരാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000710309-12.jpg)

ഉച്ചയ്ക്ക് 3:30-ന് വൈക്കം ടൗണിലെ ഗുരുമണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ ഉപവാസമനുഷ്ഠിക്കുന്ന വൈക്കം യൂണിയൻ പ്രസിഡന്റ്, സെക്രട്ടറി ഉൾപ്പെടെയുള്ള ഭാരവാഹികളും പങ്കാളികളാകും. പരിപാടികൾക്ക് എസ്.എൻ.ഡി.പി ശാഖ 111 ഭാരവാഹികളും, യൂത്ത് മൂവ്മെന്റ്, വനിതാ സംഘം പ്രവർത്തകരും നേതൃത്വം നൽകും.