> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പൊലീസുകാരൻ സിനിമാ തീയറ്ററിൽ കുഴഞ്ഞുവീണ് മരിച്ചു
- URL: https://www.vaikomvartha.com/vaikom-news-thalayolaparambu/
- Published: 2026-08-20T06:32:06.000Z
- Updated: 2026-08-22T00:58:33.000Z
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: വടയാർ സ്വബേസ് നിവാസിൽ ശിവദാസൻ്റെ മകൻ സ്വബേസ് ശിവദാസ് (47, സി.പി.ഒ. എറണാകുളം സിറ്റി ക്യാമ്പ്) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30 ഓടെ ആലുവ സീനത്ത് തീയറ്ററിൽ വെച്ചായിരുന്നു സംഭവം. ടോയ്ലറ്റിൽ പോയ സ്വബേസ് അവിടെ കുഴഞ്ഞു വീഴുകയായിരുന്നു. മറ്റുള്ളവർ കണ്ട് ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: സുശീല. ഭാര്യ: ബിൻസി. രണ്ട് കുട്ടികളുണ്ട്.