> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സൗജന്യ നേത്ര പരിശോധനയും തിമിര ശാസ്ത്രക്രിയയും
- URL: https://www.vaikomvartha.com/vaikom-news-tv-puram-2/
- Published: 2026-09-03T07:11:07.000Z
- Updated: 2026-09-03T07:11:07.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ലയൺസ് ക്ലബിൻ്റെ നയനം സഹസ്രം പദ്ധതിയിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശാസ്ത്രക്രിയയും ശനിയാഴ്ച വൈക്കം ടി.വിപുരത്ത് നടത്തുന്നു. ടി.വി പുരം ഗ്രാമപഞ്ചായത്തും ലയൺസ് ക്ലബും സംയുക്തമായാണ് നയനം സഹസ്രം പദ്ധതിയിൽ ബി.പി.എൽ വിഭാഗത്തിലുള്ളവർക്ക് സൗജന്യമായി അത്യാധുനിക ഫാക്കോ തിമിര ശാസ്ത്രക്രിയ ചെയ്‌തുകൊടുക്കുന്നത്. ഈ ശാസ്ത്രക്രിയ കീ ഹോൾ/പിൻഹോൾ, വേദനരഹിതവും വിശ്രമരഹിതവുമാണ്. ആശുപത്രിയിൽ കിടക്കേണ്ട ആവശ്യം വരുന്നില്ല. ഈ പദ്ധതിയുമായി സഹകരിക്കുന്നത് ഐ മൈക്രോ സർജറി & ലേസർ സെൻ്റർ തിരുവല്ല, അമിതാ ഐ കെയർ & ലാസിക് സെൻ്റർ, ലയൺസ് ചാരിറ്റബിൾ ട്രസ്‌റ്റ് ഐ ഹോസ്‌പിറ്റൽ പൈക, ഫാത്തിമ ഐ കെയർ ഹോസ്‌പിറ്റൽ പാലാ എന്നീ കണ്ണാശുപത്രികളാണ്. എ.പി.എൽ വിഭാഗകാർക്ക് അത്യാധുനിക ഫാക്കോ സർജറി 50% വരെ ഡിസ്‌കൗണ്ടിലും ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ചെയ്‌തു നൽകും. സെപ്റ്റംബർ അഞ്ചിന് ശനിയാഴച ടി.വി.പുരം പഞ്ചായത്ത് ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്. രാവിലെ പത്ത് മണി മുതൽ ഒരു മണി വരെയാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. ക്യാമ്പിന്റെ ഭാഗമായി സാധാരണ തിമിരശാസ്ത്രക്രിയ (SICS) ക്യാമ്പിൽ പങ്കെടുക്കുന്ന എ.പി.എൽ കാർക്ക് NPCB യുടെ സഹായത്താൽ മെഡിസിപ്, കാരുണ്യ ആരോഗ്യ ഇൻഷുറൻസ് തുടങ്ങി പദ്ധതിയിൽ ഉള്ളവർക്കു സൗജന്യമായി ചെയ്‌തു നൽകും. ടി.വി പുരം പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിജു ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ലയൺസ് ക്ലബ് വൈക്കം പ്രസിഡൻ്റ് എൽ.എൻ മനോജ് കുമാർ ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും. ടി.വി പുരം പഞ്ചായത്ത് ആരോഗ്യകാര്യ സ്‌റ്റാൻ്റിങ് കമ്മറ്റി ചെയർ പേഴ്‌സൺ നീതുമോൾ ധനീഷ് പങ്കെടുക്കും  
തിമിര ശാസ്ത്രക്രിയക്ക് മുൻപുള്ള ലാബ് ടെസ്റ്റുകൾ (RBS, ECG, HIV, HBSAg, HCV) ക്യാമ്പിൽ പങ്കെടുക്കുന്നവർ സ്വന്തം ചെലവിൽ നടത്തണം

ക്യാമ്പിൽ പങ്കെടുക്കുന്നവർ ഈ നമ്പരുകളിലൊന്നിൽ മുൻകൂട്ടി ബുക്ക് ചെയ്യണം  
95441 83263  
9961740295  
9447251811