> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കക്ക വാരുന്നതിനിടെ തൊഴിലാളി വെള്ളത്തിൽ വീണ് മരിച്ചു
- URL: https://www.vaikomvartha.com/vaikom-news-tv-puram/
- Published: 2026-08-18T07:13:12.000Z
- Updated: 2026-08-19T08:30:21.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: കക്ക വാരുന്നതിനിടയിൽ തൊഴിലാളി വള്ളത്തിൽ നിന്ന് വീണ് മരിച്ചു. ടി.വി പുരം മണ്ണത്താനം സ്വദേശി 58 കാരനായ അന്നാശേരിയിൽ എ.എൻ. രമേശനാണ് മരിച്ചത്. ഇന്ന് രാവിലെ വേമ്പനാട്ടുകായലിൽ വള്ളത്തിൽ നിന്ന് വല ഉപയോഗിച്ച് കക്കവാരിക്കൊണ്ടിരുന്ന രമേശൻ വെള്ളത്തിൽ വീഴുകയായിരുന്നു എന്നാണ് തൊഴിലാളികൾ നൽകുന്ന വിവരം. വള്ളം കായലിൽ ഒഴുകി നടക്കുന്നതു കണ്ട് സമീപത്തുണ്ടായിരുന്ന തൊഴിലാളികൾ എത്തി രമേശനെ കരക്കെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660428-3.jpg)

രാവിലെ 6 മണി ഓടെയായിരുന്നു സംഭവം. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടനായി കൊണ്ടു പോയി. മിനിയാണ് ഭാര്യ. അനന്തകൃഷ്ണൻ, അനഘ എന്നിവർ മക്കളാണ്.