> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്തഷ്ടമി: കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസുകളിൽ പ്രിയദർശിനി സൗജന്യ യാത്ര ഉണ്ടാകില്ല
- URL: https://www.vaikomvartha.com/vaikom-nrws/
- Published: 2026-10-09T13:02:39.000Z
- Updated: 2026-10-09T13:02:39.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കത്തഷ്ടമിയോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി. നടത്തുന്ന സ്പെഷ്യൽ സർവ്വീസിൽ വനിതകളുടെ സൗജന്യ യാത്ര ഉണ്ടാവില്ല. അഷ്ടമി ഉൽസവ ദിനങ്ങളിൽ സമീപ ഡിപ്പോകളിൽ നിന്നടക്കം നടത്തുന്ന പ്രത്യേക സർവ്വീസുകളിൽ പ്രിയദർശിനി സൗജന്യ യാത്ര ഉണ്ടാവില്ലെന്നാണ് കെ.എസ്.ആർ.ടി.സി. അറിയിച്ചത്. ഇന്ന് വൈക്കത്ത് അഷ്ടമി മുന്നൊരുക്കങ്ങൾ വിലയിരുത്താൻ എം.എൽ.എ കെ. ബിനി മോൻ്റെയും ആർ.ഡി.ഒ. ഷാഹിന രാമകൃഷ്ണൻ്റെയും നേതൃത്വത്തിൽ നടന്ന ഉദ്യോഗസ്ഥ യോഗത്തിലാണ് കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ ഈ വിവരം അറിയിച്ചത്. എന്നാൽ വൈക്കത്ത് നിന്ന് നടത്തുന്ന 34 സർവ്വീസുകളിൽ പ്രിയദർശനി ബസുകളിൽ സൗജന്യ യാത്രക്ക് മാറ്റമില്ല.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735751-6.jpg)