> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്ത് പതിനാറുകാരിയെ ആക്രമിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
- URL: https://www.vaikomvartha.com/vaikom-police-crime/
- Published: 2026-06-16T16:13:17.000Z
- Updated: 2026-06-16T17:53:25.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വൈക്കം: റോഡിലൂടെ വന്ന 16കാരിയെ മദ്യലഹരിയിൽ വന്ന യുവാവ് കടന്നു പിടിക്കാൻ ശ്രമിച്ചു. വൈക്കം താലൂക്ക് ആശുപത്രിയുടെ മുന്നിലെ റോഡിലായിരുന്നു പെൺകുട്ടിക്ക് നേരെ ഇന്ന് ഇരുപത്തിയേഴുകാരൻ്റെ ആക്രമണം ഉണ്ടായത്. പെൺകുട്ടിയുടെ കൈയിൽ കടന്നുപിടിച്ച് കൈയ്യേറ്റത്തിന് മുതിർന്ന യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ചേർത്തല തിരുനല്ലൂർ സ്വദേശി ജോർജി (27) നെയാണ് അറസ്റ്റു ചെയ്തത്. ബോട്ടു കടന്ന് വൈക്കത്തെത്തിയ യുവാവ് മദ്യപിച്ചശേഷം പഴയ സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്തെത്തിയപ്പോഴാണ് ആശുപത്രി റോഡിലേയ്ക്കു നടന്നു വരുന്നതിനിടയിൽ പെൺകുട്ടിയെ യാതൊരു പ്രകോപനവുമില്ലാതെ യുവാവ് കടന്ന് പിടിച്ച് കയ്യേറ്റം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇയാൾ മുമ്പ് അടിപിടി കേസുകളിലും പ്രതിയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.