> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വടക്കേനട സ്കൂളിൽ റോളർ ഫുട്ബോൾ പരിശീലന ക്യാമ്പ്; വൈക്കം എം.എൽ.എ കെ. ബിനിമോൻ ഉദ്ഘാടനം ചെയ്തു
- URL: https://www.vaikomvartha.com/vaikom-roller-skating-camp/
- Published: 2026-06-06T07:06:28.000Z
- Updated: 2026-06-06T08:12:33.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം**:** അന്താരാഷ്ട്ര കായിക വേദിയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന റോളർ ഫുട്ബോളിന്റെ പരിശീലന ക്യാമ്പ് വടക്കേനട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം കെ.ബിനിമോൻ എം.എൽ.എ നിർവ്വഹിച്ചു. റോളർ സ്കേറ്റിംഗും ഫുട്ബോളും സമന്വയിപ്പിച്ചു കൊണ്ടുള്ള ആവേശകരമായ ഒരു കായിക വിനോദമാണ് റോളർ ഫുട്ബോൾ. ലോകകപ്പ് ചാമ്പ്യൻഷിപ്പുകളും അന്താരാഷ്ട്ര ടൂർണമെന്റുകളും ഇതിനോടകം തന്നെ ഈ ഗെയിമിൽ വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ട്. അമേരിക്കയിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും ഇതിനകം തന്നെ ഈ കായിക ഇനത്തിന് വൻ ജനപ്രീതിയാണുള്ളത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000566140-11.jpg)

ഇന്ത്യയിലും ഈ പുതിയ കായിക ഇനത്തിന് വലിയ പ്രചാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വൈക്കം വനിതാ സ്പോർട്സ് അക്കാദമി കേന്ദ്രീകരിച്ച് റോളർ ഫുട്ബോളിന്റെ പ്രചരണവും പരിശീലനവും സജീവമായി നടന്നുവരുന്നത്. വരും തലമുറയിലെ കായിക പ്രതിഭകൾക്ക് ഈ ഗെയിമിൽ മികച്ച പരിശീലനം നൽകി അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരികയാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്. ചടങ്ങിൽ ജനപ്രതിനിധികളും സ്കൂൾ അധികൃതരും പങ്കെടുത്തു.