> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം ടി.വി പുരം റോഡിൽ സുരക്ഷാ വേലിയിൽ വാഹനം ഇടിച്ച് അപകടം: സിഗ്നൽ തൂണ് തകർന്നു
- URL: https://www.vaikomvartha.com/vaikom-t-v-puram-news-2/
- Published: 2026-08-22T06:30:27.000Z
- Updated: 2026-08-22T06:30:27.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ടി.വി പുരം റോഡിലെ പൂതനേഴത്ത് വളവിൽ സ്ഥാപിച്ച സുരക്ഷാ വേലിയിൽ വീണ്ടും വാഹനം ഇടിച്ച് അപകടം. സുരക്ഷാ വേലിക്ക് മുൻപിലായി സ്ഥാപിച്ചിരുന്ന സിഗ്നൽ ലൈറ്റ് സ്ഥാപിച്ച തൂണ് തകർന്നു. ബുധനാഴ്ച രാത്രിയായിരുന്നു അപകടം. ആർക്കും പരുക്കില്ല. ഇടിച്ച വാഹനം നിർത്താതെ പോയി. ഏതു വാഹനമാണ് ഇടിച്ചതെന്ന് തിരിച്ചറിയാനായിട്ടില്ല. ഈ കൊടും വളവിൽ സ്ഥിരമായി വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായിരുന്നു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000666558-15.jpg)

വളവിന് സമീപത്തെ കുളത്തിലേക്ക് വാഹനങ്ങൾ വീണാണ് അപകടം പതിവായി സംഭവിച്ചിരുന്നത്. രാത്രിയിൽ വേഗതയിൽ എത്തുന്ന വാഹനങ്ങൾ ഈ കൊടുംവളവ് തിരിച്ചറിയാതെയാണ് അപകടത്തിൽപ്പെട്ടിരുന്നത്. മാധ്യമ വാർത്തകളെ തുടർന്ന് ആഴ്ചകൾക്ക് മുമ്പാണ് ഇവിടെ ഇരുമ്പ് സുരക്ഷാ വേലി സ്ഥാപിച്ച് സിഗ്നൽ തൂണുകളും വച്ചത്. തൂണ് തകർത്ത് സുരക്ഷാ വേലിയിൽ തട്ടി നിന്നതുകൊണ്ടാണ് വാഹനം കുളത്തിൽ വീഴാതിരുന്നത്. ബുധനാഴ്ച രാത്രി 11 മണിയോടെ അപകടശബ്ദം കേട്ട് പ്രദേശവാസികൾ ഓടിയെത്തിയപ്പോഴേക്കും വാഹനാ യാത്രക്കാർ കടന്നുകളഞ്ഞിരുന്നു. പട്രോളിങ് നടത്തിയിരുന്ന പോലീസ് വാഹനവും ഉടൻ സ്ഥലത്തെത്തിയിരുന്നു.