> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആത്മഹത്യ പ്രതിരോധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
- URL: https://www.vaikomvartha.com/vaikom-t-v-puram-news-3/
- Published: 2026-09-03T10:43:37.000Z
- Updated: 2026-09-03T10:43:37.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ടി.വി പുരം ഗ്രാമ പഞ്ചായത്ത്‌ പ്രദേശത്ത് അടിക്കടി ഉണ്ടായി കൊണ്ടിരിക്കുന്ന ആത്മഹത്യ പ്രവണതകൾക്ക് പരിഹാരം ഉറപ്പുവരുത്തുവാൻ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. ബിജു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ അനിയമ്മ അശോകൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയ്യർപേഴ്സൻ നീതുമോൾ ധനീഷ്, പി.കെ. ബേബി, അഡ്വ. എലിസബത്ത് മാത്യു, ബ്ലോക്ക്‌ മെമ്പർ ജീനാ തോമസ്, കവിത റെജി, പോൾസൺ ജോസഫ്, ഗീത പ്രകാശൻ, ദീപ ബിജു, ശ്രീകുമാർ വി.കെ, ബിനി സുരേഷ്, മായ റോയ്, ശ്രുതി രൂപേഷ് എന്നിവർ പ്രസംഗിച്ചു. പോലീസ് സബ് ഇൻസ്‌പെക്ടർ ജയ്‌മോൻ വി.എം, ഡോ. വിനീത പി. സൈമൺ എന്നിവർ വിഷയാവതരണം നടത്തി. ഡി.എം.എച്ച്.പി പ്രൊജക്റ്റ്‌ ഓഫീസർ സനു, സിസ്റ്റർ സുമം എന്നിവർ ക്ലാസ്സ് നയിച്ചു.