> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വിപ്ലവവും ഭക്തിയും സംഗീതമായി ഒന്നിച്ചു: വിജയലക്ഷ്മിയെ ആദരിച്ച് വി.കെ. മേദിനി, അനുഗ്രഹം തേടി വിജയലക്ഷ്മി
- URL: https://www.vaikomvartha.com/vaikom-vijayalakshmi-medini/
- Published: 2026-08-25T12:01:13.000Z
- Updated: 2026-08-25T12:01:13.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വിപ്ലവഗായിക വി.കെ മേദിനിയും ഭക്തയായ പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുമായുള്ള കൂടികാഴ്ച ഒരു വേറിട്ട കാഴ്ചയായി മാറി. ദേശീയ പുരസ്കാരം നേടിയ വൈക്കം വിജയലക്ഷ്മിക്ക് ആദരവുമായാണ് വിപ്ലവഗായിക മേദിനി ഉദയനാപുരത്തെ വീട്ടിൽ എത്തിയത്. എന്നാൽ മേദിനിയെ വിജയലക്ഷ്മി ആദരിച്ച് കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം തേടി. പിന്നാലെ വിജയലക്ഷ്മിയെ കെട്ടിപിടിച്ച് ചേർത്ത് നിർത്തി തൻ്റെ മാസ്റ്റർപീസ് വിപ്ലവഗാനം കാതിൽ പാടികൊടുത്ത് മേദിനിയും. 

വരികൾ ഏറ്റുപാടി വിജയലക്ഷമിയും ഒപ്പംകൂടി. പിന്നാലെ പാട്ട് നന്നായിരുന്നുവെന്ന് വിജലക്ഷ്മിയുടെ കമൻ്റ്. ഓണനാളിലെ ഒഴിവ് ദിനമായ ഉത്രാട ദിവസമായിരുന്നു വിപ്ലവഗാന താരവും പിന്നണിഗാന താരവും തമ്മിലുള്ള ഈ കൂടി കാഴ്ച നടന്നത്. പി.കെ. മേദിനിക്കൊപ്പം മകൾ ഹൻസയും കുടുംബവും പാർട്ടി പ്രവർത്തരും വിജയലക്ഷ്മിയെ അനുമോദിക്കാൻ എത്തിയിരുന്നു. വ്യഴാഴ്ച വൈക്കത്ത് പുതിയ വീട്ടിൽ താമസം തുടങ്ങുന്ന മേദിനിക്ക് വൈക്കത്തപ്പൻ്റെ നാട്ടിലേക്ക് സ്വാഗതവും പറഞ്ഞാണ് വിജയലക്ഷ്മി സ്വീകരിച്ചത്. വിജയലക്ഷ്മിയെ കണ്ട് ആദരവറിയച്ചതിൻ്റെ നിറവിലായിരുന്നു വിപ്ലവഗായികയുടെ മടക്കം. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000666744-9.jpg)

സി.പി.ഐ സംസ്ഥാനകമ്മിറ്റി അംഗം അഡ്വ.വി.ബി ബിനു, വൈക്കം മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ്, സെക്രട്ടറിയേറ്റ് അംഗം കെ.കെ ചന്ദ്രബാബു, അരവിന്ദൻ കെ.എസ് മംഗലം, ചന്ദ്രബാബു എടാടൻ എന്നിവരും മേദിനിക്കൊപ്പം എത്തിയിരുന്നു