> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ
- URL: https://www.vaikomvartha.com/vaikom/
- Published: 2026-07-25T07:35:46.000Z
- Updated: 2026-07-25T07:35:46.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വൈക്കം: കഥകളി കലാകാരനും ഹാസ്യ കലാകാരനും രണ്ടുപേരും രണ്ടു തലത്തിലുള്ള കലാപ്രവർത്തകരാണ്. കഥകളി പലപ്പോഴും ഗൗരവതരമായ ഒരു കലാരൂപമായാണ് കാണുന്നത്. ഹാസ്യ പരിപാടിയാകട്ടെ മറ്റൊരു മേഖലയും കഥകളിയിലും നവരസങ്ങൾ അതായത് ഹാസ്യമടക്കം ആവോളം ഉണ്ട് താനും. 

ഹാസ്യ പരിപാടിയിലും ഗൗരവതരമായ വിഷയങ്ങൾ സരസമായി അവതരിപ്പിക്കുന്നുണ്ട്. വൈക്കത്തെ പ്രശസ്തരായ ഒരു കഥകളി കലാകാരനും ഹാസ്യ കലാകാരനും ഒരുമിച്ചപ്പോൾ പിറവിയെടുത്ത ഒരുസൃഷ്ടി കഴിഞ്ഞ ദിവസം പുറത്ത് വന്നു. ഇതിന് പിന്നിൽ പള്ളിപ്പുറം സുനിൽ എന്ന കഥകളി കലാകാരനാണ്. സുനിലിന്റെ വീട്ടിൽ കഴിഞ്ഞദിവസം ഒരു വെബ് സീരീസിന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. സുനിലിന്റെ സുഹൃത്തായ വൈക്കം ഭാസി അതിനായി എത്തിയതാണ്. ഷൂട്ടിന്റെ ഇടവേളയിൽ സുനിലിന് തോന്നിയ ആശയമാണ് ഇത്. അപരിചിതമായ ഈ ഐറ്റത്തിന് വൈക്കം ഭാസി അല്പം മടി കാണിച്ചപ്പോൾ ഭാസിയെ ഒരു വിധം പറഞ്ഞ് ധൈര്യപ്പെടുത്തിയാണ് സുനിലിൻ്റെ ഈ ഷൂട്ട് നടന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000616255-62.jpg)

സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. സെലിബ്രിറ്റികൾ അടക്കം കമന്റുകളുമായി രംഗത്തും എത്തിയിട്ടുണ്ട്. ഇവരുടെ ഈ സംസാരത്തിനും ഭാവങ്ങൾക്കു കാണുന്നവരുടെ ഭാവനയ്ക്കൊപ്പം അർത്ഥം കൊടുക്കാം. കഥകളി ഭാവങ്ങളും കോമഡി ഭാവങ്ങളുംഎന്നൊന്നും വേർതിരിക്കാൻ പറ്റില്ല. ഏത് കലാരൂപത്തിൽ ആണെങ്കിലും അഭിനേതാവിന്റെ മുഖത്ത് വരുന്നത് ഭാവങ്ങൾ തന്നെയാണ്. മികച്ച ഭാവങ്ങൾ മികച്ച തലത്തിൽ പ്രകടിപ്പിക്കുമ്പോഴാണ് അഭിനേതാവ് മികച്ച കലാകാരനായി മാറുന്നത് എന്നതിന് മറ്റൊരു ഉദാഹരണം വേണ്ടന്ന് തോന്നുന്നതാണ് പള്ളിപ്പുറം സുനിൽ പുറത്ത് വിട്ട ഈ തമാശ വീഡിയോ...