> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മുളന്തുരുത്തി ഗുരുധർമ്മ ഗ്രാമത്തിൽ വാർഷിക പൊതുയോഗം
- URL: https://www.vaikomvartha.com/varshika-pothuyogam-2/
- Published: 2026-05-18T13:47:25.000Z
- Updated: 2026-05-18T13:47:25.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം 1929-ാം നമ്പർ മുളന്തുരുത്തി ഗുരുധർമ്മ ഗ്രാമം ശാഖയുടെ വാർഷിക പൊതുയോഗവും സംയുക്ത കുടുംബ സംഗമവും നടന്നു. യൂണിയൻ സെക്രട്ടറി എസ്. ഡി. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. കൺവീനർ എ.എം. സജീവ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയുടെ കാലത്തെ വരവ് ചെലവ് കണക്കുകൾ യോഗം പാസാക്കി. മുൻകാലങ്ങളിലെ കണക്കുകളെ സംബന്ധിച്ച പരിശോധനകൾക്കായി പൊതുയോഗത്തിൽ നിന്നും പി.കെ. സജോൾ, ശശി കോവിലകത്തുംപറമ്പിൽ, പുരുഷോത്തമൻ പുത്തൻപുര എന്നിവരെ തിരഞ്ഞെടുത്തു.യൂണിയൻ വൈസ് പ്രസിഡന്റും ശാഖ കമ്മറ്റി ചെയർമാനുമായ രഞ്ജിത്ത് രാജപ്പൻ സ്വാഗതവും ജോയിന്റ് കൺവീനർ അഭിലാഷ് രാമൻകുട്ടി നന്ദിയും പറഞ്ഞു.