> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാര്‍ഷിക പൊതുയോഗം നാളെ
- URL: https://www.vaikomvartha.com/varshika-pothuyogam/
- Published: 2026-04-16T14:15:31.000Z
- Updated: 2026-04-16T14:15:31.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം ടൗണ്‍ യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 19ന് വ്യാപാര ഭവനില്‍ നടത്തും. രാവിലെ 10ന് നടക്കുന്ന വാര്‍ഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് പി. ശിവദാസ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി എ.കെ.എന്‍. പണിക്കര്‍ മുഖ്യ പ്രഭാഷണം നടത്തും. വ്യാപാരി വ്യവസായി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ സംഘടനയുടെ വിവിധ നേതാക്കള്‍ പ്രസംഗിക്കും. ഉച്ചയ്ക്ക് 1ന് സ്‌നേഹവിരുന്നും നടക്കും.