> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വായന വാരാചരണം സമാപിച്ചു
- URL: https://www.vaikomvartha.com/vayana-varacharanam/
- Published: 2026-06-25T16:22:45.000Z
- Updated: 2026-06-25T16:22:45.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളേജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ നടന്നുവന്ന വായന വാരാചരണം സമാപിച്ചു. പരിപാടിയുടെ ഭാഗമായി പുസ്തക പ്രദര്‍ശനവും പുസ്തക പരിചയവും നടത്തി. പ്രിന്‍സിപ്പാള്‍ ഡോ.ആർ അനിത, ഹിന്ദി വിഭാഗം മേധാവി ഡോ. ദീപാകുമാരി, മലയാളവിഭാഗം അസി. പ്രൊഫസർ ഡോ. സൗമ്യ ദാസന്‍ എന്നിവര്‍ വിവിധ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി. ഗവേഷണ വിദ്യാര്‍ഥിനികളായ ബി. അതുല്യ, കെ.കെ അനുപമ, ജലീറ്റ ജോയ്, ശ്രീലക്ഷ്മി എസ്. നായര്‍, പി.ജി വിദ്യാര്‍ഥിനി എം.എസ് ഹിഫ്‌നിയ എന്നിവര്‍ പുസ്തക വായനാനുഭവം പങ്കുവെച്ചു. പി.എന്‍ പണിക്കരുടെ ജീവചരിത്രവും സാംസ്‌കാരിക സംഭാവനകളും അടങ്ങുന്ന ലഘുലേഖകളുടെ പ്രദശര്‍നവും ഉണ്ടായിരുന്നു. കുട്ടികള്‍ നിര്‍മിച്ച ബുക്ക് മാര്‍ക്കുകള്‍ ക്യാമ്പസില്‍ വിതരണം ചെയ്തു. ലൈബ്രേറിയന്‍ എം.എസ് അനൂപ്, അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ. മാലിനി മുരളി, ഡോ. ജി. രമ്യ, ഡോ. കെ.എം ശ്രീലക്ഷ്മി, ആശിഷ് മാര്‍ട്ടിന്‍ ടോം എന്നിവരുടെ നേതൃത്വം നല്‍കി.