> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വയനാട് വൻ മണ്ണിടിച്ചിൽ ഒരു മരണം: 5 പേർക്ക് പരിക്ക്
- URL: https://www.vaikomvartha.com/vayanad-apakadam/
- Published: 2026-07-07T07:09:24.000Z
- Updated: 2026-07-07T07:09:24.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Latest News, Wayanad

വയനാട്: കള്ളാടിയിൽ തുരങ്കപാതയിൽ വൻ മണ്ണിടിച്ചിൽ. ഒരു മരണം. അഞ്ച് പേർക്ക് പരിക്ക്. തൊഴിലാളികൾ കുടുങ്ങിയതായി സംശയിക്കുന്നു. 

വാഹനങ്ങളും കുടുങ്ങി. രണ്ടുപേരെ രക്ഷപ്പെടുത്തിയതായി വിവരം. എൻ.ഡി.ആർ.എഫ് സംഘം സ്ഥലത്തേക്ക് എത്തുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000607739.jpg)

പ്രദേശത്തെ കനത്ത മഴ തുടരുകയാണ്. നാട്ടുകാർ അടക്കമുള്ളവരാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. വലിയ ദുരന്തമെന്ന സൂചനയാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മന്ത്രിമാരടക്കം സംഭവ സ്ഥലത്തേക്ക് എത്തുന്നു.