> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വെച്ചൂർ പഞ്ചായത്ത് ഓഫീസ് അടിച്ചു തകർത്തു; പ്രസിഡൻ്റിനും വൈസ് പ്രസിഡൻ്റിനും മർദ്ദനം
- URL: https://www.vaikomvartha.com/veccuu-pnycaaytt-oophiis-atticcu-tk-ttu-prsidd-rrinun-vais-prsidd-rrinun-m-ddnn/
- Published: 2026-02-28T11:47:18.000Z
- Updated: 2026-02-28T12:21:56.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

**എസ്. സതീഷ്കുമാർ** 

വെച്ചൂർ: വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഓഫീസ് അടിച്ചു തകർത്തു. പ്രസിഡൻ്റിനും വൈസ് പ്രസിഡൻ്റിനും മർദ്ദനമേറ്റതായി പരാതി.

0:00 

/1:04 

1× 

ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സംഭവം. കൃഷ്ണകുമാർ എന്നയാളാണ് അക്രമം നടത്തിയതെന്ന് വൈസ് പ്രസിഡൻ്റ് എൻ. അഭിഷേക് പറഞ്ഞു. അംബികാമാർക്കറ്റിന് സമീപം സിബി സെബാസ്റ്റ്യൻ എന്നയാളുടെ വീടിന് മുന്നിൽ പ്രവർത്തിക്കുന്ന കോഴിക്കടയും മത്സ്യവില്പന കേന്ദ്രവുമടക്കം നാല് കടകൾ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് പഞ്ചായത്തിന് പരാതി ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും ഇന്ന് പഞ്ചായത്ത് ഓഫീസിൽ ചർച്ചക്കായി വിളിച്ചിരുന്നു. കോഴിക്കട നടത്തുന്നയാളാണ് കൃഷ്ണകുമാർ. പ്രസിഡൻ്റിൻ്റെ സാന്നിദ്ധ്യത്തിലായിരുന്നു ചർച്ച. പ്രസിഡൻ്റിൻ്റെ മുറിയിൽ ചർച്ച നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. വൈസ് പ്രസിഡൻ്റ് അഭിഷേകിന് നെഞ്ചിലും കഴുത്തിനും കൈക്കും പരിക്കേറ്റു. സംഘർഷത്തിനിടയിൽ പെട്ട് പ്രസിഡൻ്റ് ബിന്ദു അജിക്കും പരിക്കേറ്റിട്ടുണ്ട്. പ്രസിഡൻ്റിൻ്റെ ഓഫീസ് ഉപകരണങ്ങൾ അടിച്ചു തകർത്ത നിലയിലാണ്.