> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വെച്ചൂർ മുത്തിയുടെ തിരുനാൾ ആഘോഷങ്ങൾക്ക് വൻ ജനത്തിരക്ക്
- URL: https://www.vaikomvartha.com/vechoor-news-2-3-2/
- Published: 2026-09-03T14:34:39.000Z
- Updated: 2026-09-08T16:20:31.000Z
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: കുടവെച്ചൂർ പള്ളിയിൽ തിരുനാൾ ആഘോഷത്തിന് തിരക്കേറുന്നു. വെച്ചൂർ മുത്തിയുടെ അനുഗ്രഹംതേടി നേർച്ച കാഴ്ചകളുമായി തീർഥാടകർ എത്തിത്തുടങ്ങി. കൊടിയേറ്റ് ദിനത്തിൽ തന്നെ ദേവാലയത്തിൽ വിശ്വാസികളുടെ അഭൂതപൂർവമായ തിരക്കാണ് ഉണ്ടായത്. മഴ മാറിയതോടെ ദൂരസ്ഥലങ്ങളിൽ നിന്നും തീർഥാടകർ മുത്തിയമ്മയുടെ സന്നിധിയിൽ കുടുംബ സമേതം എത്തുകയാണ്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000690400-6.jpg)

ദേവാലയത്തിലെ പ്രധാന നേർച്ച അടിമ സമർപ്പണത്തിന് എല്ലാ തീർഥാടകരുടേയും ജാതിമതഭേദമന്യേയുള്ള തിരക്കേറി. പരിശുദ്ധ അമ്മയുടെ രൂപക്കൂട് തുറന്നുള്ള കുർബാന, നീന്തു നേർച്ച, കൊഴുക്കട്ട നേർച്ച, വെറ്റില എറിയൽ, ഇഷ്ട്ടിക മണ്ണ് ചുമട്, ഉണ്ണീശോയ്ക്ക് ഉടുപ്പ് എന്നിവയാണ് മറ്റ് പ്രധാനപ്പെട്ട നേർച്ചകൾ. 

തീർത്ഥാടകരുടെ സൗകര്യാർഥം എല്ലാ ദിവസവും നേർച്ച കഞ്ഞി സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ 5:30 നും 6:30നും 10നും വൈകുന്നേരം 5:30നും വിശുദ്ധകുർബാന ഉണ്ടായിരിക്കുന്നതാണെന്ന് വികാരി ഫാ. ജോഷി കളപ്പറമ്പത്ത് അറിയിച്ചു.