> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വെള്ളപ്പൊക്ക ദുരിത ബാധിതർക്ക് ഭക്ഷ്യ ധാന്യകിറ്റ് വിതരണം ചെയ്തു
- URL: https://www.vaikomvartha.com/vechoor-news-2-3-4/
- Published: 2026-09-08T07:50:59.000Z
- Updated: 2026-09-08T07:50:59.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ലയൺസ് ക്ലബ് വെച്ചൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വെള്ളപ്പൊക്ക ദുരിത ബാധിതർക്ക് ഭക്ഷ്യ ധാന്യകിറ്റ് വിതരണം ചെയ്തു. ലയൺസ് ക്ലബ് വെച്ചൂർ യൂണിറ്റ് ഓഫീസിൽ നടന്ന സഹായ വിതരണം ക്ലബ് പ്രസിഡൻ്റ് സേവ്യർമലയിൽ ഉദ്ഘാടനം ചെയ്തു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000688804-7.jpg)

വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും വൈദ്യ പരിശോധന ക്യാമ്പുകളും സംഘടിപ്പിച്ച് വെച്ചൂരിലെ സാധാരണക്കാർക്ക് കൈത്താങ്ങാകുന്ന പ്രവർത്തനങ്ങൾക്ക് ശേഷം നിർധനർക്ക് കൂടുതൽ ഉപകാരപ്രദമായ പദ്ധതികൾ നടപ്പാക്കുമെന്ന് ക്ലബ് ഭാരവാഹികൾ പറഞ്ഞു. ലയൺസ് ക്ലബ് ഭാരവാഹികളായ സജി കെ. ആണ്ടളത്ത്, വിപിൻദാസ്, പ്രമോദ്, പ്രശാന്ത് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.