> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വെച്ചൂർ മുത്തിയുടെ തിരുനാൾ ആഘോഷിച്ചു: ദർശനപുണ്യം തേടി ഭക്തസഹസ്രങ്ങൾ
- URL: https://www.vaikomvartha.com/vechoor-news-2-3-5/
- Published: 2026-09-08T16:20:48.000Z
- Updated: 2026-09-11T11:29:55.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: കുടവെച്ചൂർ സെൻ്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിൻ്റെ പിറവി തിരുനാൾ ദിനത്തിൽ വെച്ചൂർ മുത്തിയുടെ തിരുസ്വരൂപം ദർശിച്ച് ഭക്ത സഹസ്രങ്ങൾ സായൂജ്യരായി. രാവിലെ ഫാദർ ജോഷി കളപ്പറമ്പത്ത്, ഫാദർ. ജിബിൻ ഷാജി, ഫാ. ദർമാർട്ടിൻ, ഫാദർ ജോർജ് തേലക്കാട്ട്, ഫാദർ ആൻ്റണി കളത്തിൽ എന്നിവരുടെ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിലും ഫാദർ പോൾ പതിയാമൂലയുടെ മുഖ്യകാർമികത്വത്തിൽ നടന്ന തിരുനാൾ കുർബാനയിലും പങ്കെടുത്ത് നൂറുകണക്കിന് വിശ്വാസികളാണ് വെച്ചൂർ മുത്തിയുടെ അനുഗ്രഹം തേടിയത്. 

തിരുനാൾ കുർബാനയിൽ ഫാദർ. ജോസ് പതിയാമൂല, ഫാദർ. ജോളി പതിയാമൂല എന്നിവർ സഹകാർമികത്വം വഹിച്ചു. ഉച്ചകഴിഞ്ഞ് ഫാദർ ജിത്ത് പള്ളിപ്പാടിൻ്റെ കാർമികത്വതിലും ഫാദർ പോൾ ആത്തപിള്ളിയുടെ കാർമികത്വത്തിലുമാണ് വിശുദ്ധ കുർബാനകൾ നടന്നത്. ഫാദർ അമ്പാറയിലാണ് സഹകാർമികനായത്. തുടർന്ന് ആയിരങ്ങൾ അണിചേർന്ന വർണാഭമായ തിരുനാൾ പ്രദക്ഷിണം നടന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരുന്നാൾ ദിനത്തിൽ വൈകിട്ടാണ് മാതാവിൻ്റെ തിരുസ്വരൂപം എഴുന്നള്ളിച്ച പ്രദക്ഷിണം നടന്നത്. പരിശുദ്ധ അമ്മയുടെ രൂപക്കൂട് തുറന്നുള്ള വിശുദ്ധകുർബാന, അടിമസമർപ്പണം, നേർച്ച കഞ്ഞി, കല്ല്, മണ്ണ് ചുമട്, നീന്തു നേർച്ച, സാരിനേർച്ച, ഏട്ടാമിടവിഹിതം, കൊഴുകൊട്ട എന്നിവയാണ് ഇവിടുത്തെ പ്രധാന നേർച്ചകൾ. 15ന് എട്ടാമിടം തിരുനാളോടെയാണ് ആഘോഷത്തിന് സമാപനമാകുന്നത്. തിരുനാളിനോടനു ബന്ധിച്ച് വൈക്കം,കോട്ടയം, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽ നിന്നും പ്രത്യേക യാത്രാ സൗകര്യം ഏർപ്പെടുത്തിയിരുന്നു. തിരുനാൾ പരിപാടികൾക്ക് വികാരി ഫാദർ ജോഷി കളപ്പറമ്പത്ത്, സഹ വികാരി ഫാദർ ജിബിൻഷാജി കൈക്കാരൻമാരായ ബിജു മിത്രംപള്ളി, സേവ്യർമലയിൽ, പ്രസുദേന്തി അഗസ്റ്റിൻജോർജ് വൈലപ്പള്ളിക്കരി, വൈസ് ചെയർമാൻ ജിയോ ബി. ഭഗവതിക്കൽ, പബ്ലിസിറ്റി കൺവീനർ ഉമ്മച്ചൻ കുന്നത്തുകളത്തിൽ, പബ്ലിസിറ്റി ജോയിൻ്റ് കൺവീനർ ജിത്തു പാറയിൽ എന്നിവർ നേതൃത്വം നൽകി.