> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വെച്ചൂരിൽ രണ്ടുപേർക്ക് വെട്ടേറ്റു
- URL: https://www.vaikomvartha.com/vechoor-news-2/
- Published: 2026-07-27T06:04:26.000Z
- Updated: 2026-07-27T06:04:26.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വൈക്കം: വെച്ചൂരിൽ രണ്ടുപേർക്ക് വെട്ടേറ്റു. ഇന്ന് പുലർച്ചെ ഒരു മണിയോടെ വേരുവള്ളി ഭാഗത്തായിരുന്നു സംഭവം. ഒരുമിച്ച് മദ്യപിക്കുകയായിരുന്ന സംഘങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്. ഷൈജു ജോസഫ്, അഖിൽ എന്നിവർക്കാണ് തലക്കും കഴുത്തിനും വെട്ടേറ്റത്. ഇവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ക്രിമിനൽ കേസുകളിൽ പ്രതികളായ അർജുൻ, പ്രസാദ് എന്നിവരും ആരോമൽ എന്നയാളും ചേർന്ന് വെട്ടിയയതായാണ് പോലീസ് പറയുന്നത്. പരിക്കേറ്റവരെ പുലർച്ചെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് വെട്ടിയ സംഘത്തിലുള്ള ഒരാളും പരിക്കേറ്റ നിലയിൽ ചികിത്സ തേടിയിട്ടുണ്ട്. ആക്രമിച്ചവരും വെട്ടേറ്റവരും വെച്ചൂർ സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം.