> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഗുരുദേവന്റെ സന്ദേശങ്ങളും ആദര്‍ശനങ്ങളും മതസൗഹാര്‍ദ്ദത്തിന്  ശക്തി പകരും: കെ. ബിനിമോന്‍ എം.എല്‍.എ.
- URL: https://www.vaikomvartha.com/vechoor-news-6/
- Published: 2026-09-21T12:00:05.000Z
- Updated: 2026-09-21T12:00:05.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ശ്രീനാരായണഗുരുദേവന്റെ സന്ദേശങ്ങളും ആദര്‍ശങ്ങളും മതസൗഹാര്‍ദ്ദത്തിന്റെ കൂട്ടായ്മകള്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുമെന്ന് കെ. ബിനിമോന്‍ എം.എല്‍.എ പറഞ്ഞു. തലയാഴം മാരാംവീട് ശ്രീനാരായണ മതസൗഹാര്‍ദ്ദ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മഹാസമാധി ദിനാചരണ മതസൗഹാര്‍ദ്ദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000702971-28.jpg)

മാരാംവീട് മതസൗഹാര്‍ദ്ദ ചാരിറ്റബിള്‍ സൊസൈറ്റി ഹാളില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് ബെന്നി തോമസ്സ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി. സന്തോഷ്, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച് രാജ്, പഞ്ചായത്ത് മെമ്പര്‍ ഇ.വി. അജയകുമാര്‍, പി.വി. വിവേക്, ആശ ഭാനുപ്രിയന്‍, കെ.മനോഹരന്‍, വി.കെ. പരമേശ്വരന്‍, സി.കെ.സലിം, ശശി കണ്ടത്തറ, വി.സാബു എന്നിവര്‍ പ്രസംഗിച്ചു. തുടർന്ന് സമൂഹസദ്യയും നടത്തി.