> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പൊതി - ഇറുമ്പയം റോഡ് നിർമാണം അടിയന്തരമായി പൂർത്തിയാക്കണം: സി.പി.എം ധർണ സംഘടിപ്പിച്ചു
- URL: https://www.vaikomvartha.com/vechoor-news-7/
- Published: 2026-09-30T10:25:37.000Z
- Updated: 2026-09-30T10:25:37.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വെള്ളൂർ: പൊതി - ഇറുമ്പയം റോഡ് നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് സി.പി.എം വെള്ളൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ഇറുമ്പയം താളലയ ജംഗ്ഷനിൽ നടന്ന ധർണ്ണ സി.പി.എം ഏരിയ സെക്രട്ടറി ഡോ.സി.എം. കുസുമൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് 4 കോടി രൂപ അനുവദിക്കുകയും, 2025 സെപ്റ്റംബറിൽ കരാർ ഒപ്പിട്ട് നിർമ്മാണം ആരംഭിക്കുകയും ചെയ്ത റോഡാണിത്.  
എന്നാൽ പിന്നീട് നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകാൻ കരാറുകാരൻ തയ്യാറാകുന്നില്ലെന്ന് സി.പി.എം ആരോപിച്ചു. വികസന പ്രവർത്തനം തടസ്സപ്പെടുത്തുന്നതിനായി കോൺഗ്രസ് നേതൃത്വം രാഷ്ട്രീയ നീക്കം നടത്തുകയാണെന്നും നേതാക്കൾ ആരോപിച്ചു. ചടങ്ങിൽ പി.ആർ. രതീഷ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം ആർ. രോഹിത്, ലോക്കൽ സെക്രട്ടറി എ.കെ. രജീഷ്, പഞ്ചായത്ത് പ്രസിഡന്റ് സാജിത യൂസഫ്, ജയ അനിൽ, ആർ. നികിത കുമാർ, കൃഷ്ണകുമാരി, ചാക്കോ ഡേവിഡ്, കെ.പി. പ്രസാദ്, ജിജോ മാത്യു, അനിൽകുമാർ എ., സിജോ ജോൺ, അഖിൽ കെ.എ. എന്നിവർ സംസാരിച്ചു. സാബു ഐസക് സ്വാഗതവും പി.ആർ. ദിലീഷ് നന്ദിയും പറഞ്ഞു.