> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വെടിക്കെട്ട് അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
- URL: https://www.vaikomvartha.com/vedikkettapakadam/
- Published: 2026-04-22T08:24:33.000Z
- Updated: 2026-04-22T08:24:33.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Latest News, Thrissur

തൃശ്ശൂർ: മുണ്ടത്തിക്കോട്ട് വെടിക്കെട്ട് അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ ആണ് അന്വേഷിക്കുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/04/1000518581.jpg)

പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ അനുവദിച്ചു. പരിക്കേറ്റവർക്ക് ആറുമാസം സൗജന്യ ചികിത്സയും നൽകും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. അപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു. തൃശ്ശൂർ പൂരം നടത്തിപ്പിൽ നാളെ തീരുമാനം ഉണ്ടാകും. നാളെ രാവിലെ പത്തരയ്ക്ക് കളക്ടറേറ്റിൽ പ്രത്യേക യോഗം ചേരും. ജനപ്രതിനിധികളും ദേവസ്വം ഭാരവാഹികളും പങ്കെടുക്കും. പൂർണ്ണരൂപത്തിലുള്ള ഒൻപത് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ആറ് മൃതദേഹങ്ങൾ ഇതുവരെ പോസ്റ്റ്മോർട്ടം ചെയ്തു. പോസ്റ്റ്മോർട്ടം കഴിഞ്ഞ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. കെട്ടിടങ്ങൾക്ക് ഉണ്ടായ നാശനഷ്ടങ്ങൾ പരിശോധിക്കും. തൃശൂർ വെടിമരുന്ന് ദുരന്തത്തെതുടർന്ന് വെള്ളാരം കടവിലെ വെടിമരുന്ന് ശാലക്ക് സ്റ്റോപ്പ് നൽകി. പാറമേക്കാവ് ദേവസ്വത്തിനുവേണ്ടി വെടിമരുന്ന് നിർമ്മിച്ചിരുന്നതാണ് ഇവിടെ.