> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വേളി കടപ്പുറത്ത് കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം
- URL: https://www.vaikomvartha.com/veelli-kttppurrtt-kaik-kuuttttikkettttiy-nilyi-yuvtiyutte-mrtdeehn-kolpaatkmenn-snshyn/
- Published: 2026-02-21T15:10:06.000Z
- Updated: 2026-02-21T15:10:06.000Z
- Author:  Vaikom Vartha News Desk
- Tags: Thiruvananthapuram

തിരുവനന്തപുരം**:** വേളി കടപ്പുറത്ത് യുവതിയുടെ മൃതദേഹം ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. കൈകൾ പിന്നിലേക്ക് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഇന്ന് രാവിലെയാണ് തീരത്തടിഞ്ഞ നിലയിൽ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തിരുവനന്തപുരം നഗരപരിധിയിലും സമീപ ജില്ലകളിലും അടുത്തിടെ കാണാതായ സ്ത്രീകളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്.