> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വേമ്പനാട് കായൽ സംരക്ഷണയാത്ര ഫെബ്രുവരി 18,19 തീയതികളിൽ
- URL: https://www.vaikomvartha.com/veempnaatt-kaay-snrkssnnyaatr-phebruvri-18-19-tiiytiklli/
- Published: 2026-02-16T13:02:33.000Z
- Updated: 2026-02-16T13:02:33.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വൈക്കം: വേമ്പനാടിനെ വീണ്ടെടുക്കുക, പ്രകൃതിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി ഹിന്ദു ഐക്യവേദി വേമ്പനാട് കായൽ സംരക്ഷണയാത്ര നടത്തുഈ മാസം 18, 19 തീയതികളിൽ ആണ് സംരക്ഷണയാത്ര നടത്തുന്നത്. 

0:00 

/1:28 

1× 

അരൂർ മുതൽ മങ്കൊമ്പ് വരെയാണ് യാത്ര. വേമ്പനാട് കായൽ സംരക്ഷണസമിതി ചെയർമാൻ എസ്. സുബ്രഹ്മണ്യൻ മൂസത് ക്യാപ്റ്റനായും കായൽ സംരക്ഷണ സമിതി രക്ഷാധികാരി കെ. ബുദ്ധൻ വൈസ് ക്യാപ്റ്റനുമായാണ് യാത്ര സംഘടിപ്പിക്കുന്നത്. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് ആർ.വി. ബാബു യാത്ര ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ മുൻ ഡി.ജി.പി. ജേക്കബ് തോമസ് ന്യൂസ് സന്ദേശം നൽകും. ജൈവ വൈവിധ്യം കൊണ്ടും, മത്സ്യസമ്പത്ത്, വിസ്തൃതി എന്നിവ കൊണ്ടും ശ്രദ്ധേയമായ വേമ്പനാട്ട് കായൽ, ആലപ്പുഴ, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലായി 96 കി.മീ നീളത്തിലും, 1500 ലേറെ ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയും ഉള്ളതാണ്. എന്നാൽ അനധികൃത കയ്യേറ്റവും, അനിയന്ത്രിതമായ മലിനീകരണവും വേമ്പനാട്ടുകായലിന്റെ വിസ്തൃതിയേയും, ജൈവഘടനയേയും തകിടം മറിച്ച സാഹചര്യത്തിലാണ് സംരക്ഷണ ജാഥ നടത്തുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. കായലിൻ്റെ അടിത്തട്ടിൽ ചെളിയും, എക്കലും അടിഞ്ഞുകൂടിയും പ്ലാസ്റ്റിക് മാലിന്യങ്ങൾ വീണും ജലത്തിൻ്റെ ആഴവും, കയ്യേറ്റംമൂലം കായലിന്റെ വിസ്ത്യ തിയും അപകടകരമാംവിധം കുറഞ്ഞു. ഇതുമൂലം കായലിൻ്റെ ജലസംഭരണ ശേഷിയിൽ 85% ഓളം കുറവു വന്നതായിട്ടാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മത്സ്യബന്ധന മേഖലയും പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ഹിന്ദു ഐക്യവേദിയുടെ ഈ വേമ്പനാട്ട് കായൽ സംരക്ഷണ യാത്ര.