> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വെളളാള ഐക്യമത്യ സംഘം വനിതാ സമാജം രൂപീകരിച്ചു
- URL: https://www.vaikomvartha.com/vellllaall-aikymty-snghn-vnitaa-smaajn-ruupiikriccu/
- Published: 2025-08-20T06:20:39.000Z
- Updated: 2025-08-20T06:20:39.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Local News

വൈക്കം: വെളളാള ഐക്യമത്യ സംഘത്തിന്റെ പൊതുയോഗം വെളളാള വനിതാ സമാജം രൂപീകരിച്ചു. കൊച്ചാലുംചുവടിന് സമീപമുളള വെളളാള ഐക്യമത്യ സംഘം മന്ദിരത്തിൽ നടന്ന സമ്മേളനം പ്രസിഡന്റ് പി.കെ. പുരുഷോത്തമൻ പിളള ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി. വിനോദ് കുമാർ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു.  
വനിതാ സമാജം ഭാരവാഹികളായി സുമ ശ്രീശൻ (പ്രസിഡന്റ്), ബേബി. എസ്. പിളള (സെക്രട്ടറി), എസ്. ശ്രീജ (വൈസ് പ്രസിഡന്റ്), ടി.വി. ഷൈലജ (ജോയിന്റ് സെക്രട്ടറി), ഇന്ദു രാജീവ് (ട്രഷറർ), എന്നിവരെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾക്ക് സംഘം മന്ദിരത്തിൽ നടന്ന പൊതുയോഗം സ്വീകരണം നൽകി. വെളളാള ഐക്യമത്യ സംഘത്തിന്റെ സേവന മേഖല കൂടുതൽ കാര്യക്ഷമാക്കാൻ യോഗം തീരുമാനിച്ചു. സംഘം ജോയിന്റ് സെക്രട്ടറി ശിവപ്രസാദ് മടിയത്തറ, വൈസ് പ്രസിഡന്റ് ആർ. രാജേന്ദ്രൻ പിളള, ഡി. സുബ്രഹ്മണ്യൻ പിളള, എൻ. ശ്രീജ്യോതി, ജി. മധു എന്നിവർ പ്രസംഗിച്ചു.