> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വെള്ളൂർ കരിപ്പാടം കാരുണ്യമാതാ എൽ.പി സ്‌കൂൾ സുവർണ്ണ ജൂബിലി ആഘോഷത്തിന് തുടക്കമായി
- URL: https://www.vaikomvartha.com/velllluu-krippaattn-kaarunnymaataa-e-pi-skuu-suv-nnnn-juubili-aaghoossttin-tuttkkmaayi/
- Published: 2025-08-01T13:34:08.000Z
- Updated: 2025-08-01T13:34:08.000Z
- Author:  Vaikom Vartha News Desk
- Tags: Local News

തലയോലപ്പറമ്പ്: വെള്ളൂർ കരിപ്പാടം കാരുണ്യമാതാ എൽ.പി സ്‌കൂൾ സുവർണ്ണ ജൂബിലി ആഘോഷം നടത്തി. സെന്റ്‌മേരീസ് പാരീഷ് ഹാളിൽ സ്‌കൂൾ മാനേജർ ഫാ.മാത്യു കുഴിപ്പള്ളിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഒരു വർഷം നീളുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സി.കെ. ആശ എം എൽ എ നിർവ്വഹിച്ചു. കോട്ടയം അതിരൂപത വിദ്യാഭ്യാസ സെക്രട്ടറി റവ.ഡോ.തോമസ് പുതിയ കുന്നേൽ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഷിനി സജു ,സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സുദീപ, പി ടി എ പ്രസിഡന്റ് കെ.എൻ. ജിജിത്ത്, ഇടവക പ്രതിനിധി ജോമോൻ പുന്നൂസ്, അധ്യാപകൻ കെ.എം.ഷെമീർ, എം.പി.ടി.എ പ്രസിഡന്റ് വിഷ്ണുപ്രിയ തുടങ്ങിയവർ പ്രസംഗിച്ചു.