> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കൺവെൻഷനും ധനസഹായ വിതരണവും നടത്തി
- URL: https://www.vaikomvartha.com/vellore-news-10/
- Published: 2026-10-08T08:52:06.000Z
- Updated: 2026-10-08T08:52:06.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വെള്ളൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളൂർ യൂണിറ്റ് കൺവെൻഷനും ധനസഹായ വിതരണവും നടത്തി. വെള്ളൂർ വ്യാപാരഭവനിൽ കെ. ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.  
യൂണിറ്റ് പ്രസിഡൻ്റ് കെ.ജെ മാത്യു അദ്ധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോട്ടയം ജില്ലാ കമ്മറ്റി നടത്തുന്ന ജീവകാരുണ്യ പദ്ധതിയിൽ മരണപ്പെട്ട അംഗങ്ങളുടെ ആശ്രിതർക്ക് ധനസഹായം വിതരണം ചെയ്തു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735759-3.jpg)

  
ജില്ലാ പ്രസിഡൻ്റ് എം.കെ. തോമസുകുട്ടി, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ. കുര്യാക്കോസ് തോട്ടത്തിൽ, യൂണിറ്റ് ജനറൽ സെക്രട്ടറി കെ.കെ. മാത്യു, വെള്ളൂർ പഞ്ചായത്തംഗം അമ്പിളി അജിത്, ട്രഷറർ കെ.കെ. പ്രതാപൻ, വി.ടി. അജി എന്നിവർ പ്രസംഗിച്ചു.