> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നവരാത്രി മഹോത്സവവും നവാഹ യജ്ഞവും
- URL: https://www.vaikomvartha.com/vellore-news-11/
- Published: 2026-10-09T03:31:08.000Z
- Updated: 2026-10-09T03:31:08.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വെള്ളൂർ: വെള്ളൂർ പടിഞ്ഞാറ്റുകാവ് ദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വെള്ളിയാഴ്ച മുതൽ ദേവി ഭാഗവത നവാഹയജ്ഞം ആരംഭിക്കും.  
മനയത്താറ്റ് ഇല്ലത്ത് പ്രകാശൻ നമ്പൂതിരി ഭദ്രദീപപ്രകാശനം നിർവഹിക്കും.  
ചേർത്തല പുല്ലയിൽ ഇല്ലത്ത് വിശ്വനാഥൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000720434-41.jpg)

മുളന്തുരുത്തി അരവിന്ദാക്ഷ മേനോൻ സഹ ആചാര്യസ്ഥാനവും, തിരുവല്ല രാജശേഖരൻ യജ്ഞഹോതാവ് സ്ഥാനവും വഹിക്കും.  
ദുർഗാഷ്ടമി, മഹാനവമി, വിദ്യാരംഭം ദിവസങ്ങളിൽ വിശേഷാൽ പൂജകളും സരസ്വതി മണ്ഡപത്തിൽ വിവിധ കലാപരിപാടികളും നടക്കും.