> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വെളളൂർ സി.ഐ.ടി.യു സെവൻസ് ഫുട്ബോൾ: സംഗമം വെള്ളൂർ ജേതാക്കൾ
- URL: https://www.vaikomvartha.com/vellore-news-12/
- Published: 2026-11-01T13:26:53.000Z
- Updated: 2026-11-01T13:26:53.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വെളളൂർ: സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം വെള്ളൂർ കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ഫുട്ബോൾ മത്സരം നടത്തി. കെ.എസ് ഗോപാലൻ മെമ്മോറിയൽ ട്രോഫിക്കും ഇ.എം കുഞ്ഞുമൂഹമ്മദ് മെമ്മോറിയൽ ക്യാഷ് അവർഡിനും വേണ്ടി സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഇറുമ്പയം വി.എസ് അച്ചൂതാനന്ദൻ മെമ്മോറിയാൽ സ്റ്റേഡിയത്തിൽ നടന്നു. ടൂർണമെന്റ് സി.ഐ.ടി.യു ജില്ലാപ്രസിഡന്റ് അഡ്വക്കേറ്റ് റജി സഖറിയ ഉദ്ഘാടനം ചെയ്തു. എട്ട് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ട്രോഫി സംഗമം വെള്ളൂർ നേടി. റണ്ണർസ് ആപ്പ് ആയത് ലീഡ്‌സ് കാരിക്കോടാണ്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/11/1000769420.jpg)

സമാപന സമ്മേളനം സി.ഐ.ടി.യു തലയോലപ്പറമ്പ് ഏരിയ പ്രസിഡന്റ് സി.എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എ.കെ രജീഷ്, ചാക്കോ ഡേവിഡ്, വെള്ളൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എ ഷാഹിം, പി.കെ മോഹനൻ, പി.എസ് പ്രണവ്, ഇമ്മാനുവൽ, സംഘാടക സമതി, ജോൺ പി. ചെറിയാൻ എന്നിവർ പങ്കെടുത്തു. ചെയർമാൻ സാജൻ ജി. മാത്യു അദ്ധ്യക്ഷനായ സമ്മേളനത്തിൽ കോർഡിനേഷൻ കമ്മറ്റി കൺവീനർ ആർ. നികിതകുമാർ സ്വാഗതവും അഖിൽ കെ.എ നന്ദിയും പറഞ്ഞു.