> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സി.പി.എം, മണ്ണ് മാഫിയ, പൊലീസ് ഒത്തുകളിയെന്ന് ബി.ജെ.പി
- URL: https://www.vaikomvartha.com/vellore-news-2/
- Published: 2026-07-13T14:22:48.000Z
- Updated: 2026-07-13T14:24:35.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Politics

വൈക്കം: വെള്ളൂരിൽ സി.പി.എം - മണ്ണ് മാഫിയ - പോലീസ് ഒത്തുകളിയെന്ന് ആരോപിച്ച് ബി.ജെ.പി പ്രക്ഷോഭത്തിലേക്ക്. ബുധനാഴ്ച വെള്ളൂർ പോലീസ് സ്റ്റേഷനിലേക്ക് ബഹുജന മാർച്ച് നടത്തും. ബി.ജെ.പി പ്രവർത്തകനും കെ.പി..എം.എസ് ശാഖാ സെക്രട്ടറിയുമായ അറയ്ക്കൽ അജയ ഘോഷിനെ വധിക്കാൻ ശ്രമിച്ച ഗുണ്ടാ സംഘത്തെ സംരക്ഷിക്കുന്നവെന്നാണ് പരാതി. പോലീസ് നടപടിക്കെതിരെ ബി.ജെ.പി വെള്ളൂർ പഞ്ചായത്ത് ഏരിയാ കമ്മറ്റിയാണ് സമരം തുടങ്ങുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000602924-45.jpg)

വെള്ളൂരിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന സി പി എം - മണ്ണ് മാഫിയ സംഘവുമായി പോലീസ് ഒത്തുകളിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. മണ്ണ് മാഫിയ സംഘത്തിൽ നിന്നും മാസപടി പറ്റുന്ന പോലീസ് ഉദ്യോഗസ്ഥർ അജയഘോഷിനെ ഭീക്ഷണിപ്പെടുത്തി കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ച യോഗത്തിൽ പഞ്ചായത്ത് ഏരിയ പ്രസിഡന്റ് വിജയകുമാർ പുലരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം പി.ജി. ബിജുകുമാർ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റുമാരായ വി.പി. സുരേന്ദ്രൻ, പി.ഡി. സുനിൽ ബാബു, ഷിബു കുട്ടൻ ഇറുമ്പയം, സരസൻ, സേതു, ലക്ഷ്മണൻ നായർ, വി.എസ്. കെവിൻ എന്നിവർ പ്രസംഗിച്ചു.