> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വെളളൂരിലെ കാട്ടുകടന്നൽ കൂട് വൻ ഭീഷണിയാകുന്നു
- URL: https://www.vaikomvartha.com/vellore-news-4/
- Published: 2026-07-16T06:17:31.000Z
- Updated: 2026-07-16T06:17:31.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: വെള്ളൂരിൽ കെ.പി.പി.എൽ സ്ഥലത്തെ ഉയരമുള്ള മരത്തിലെ കാട്ടുകടന്നലിൻ്റെ കൂട് വൻ ഭീഷണിയാകുന്നു. വെള്ളൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ കെ.പി.പി.എൽ ജീവനക്കാരുടെ ഡി. 9 ക്വാർട്ടേഴ്‌സിന്റെ എതിർഭാഗത്തായി ഏകദേശം 40അടി ഉയരമുള്ള ആഞ്ഞിലി മരത്തിന്റെ മുകളിലാണ് കാട്ടുകടന്നൽ കുട് ഉള്ളത്. 

കഴിഞ്ഞ ദിവസമാണ് അപകടകരമായ ഈ കടന്നൽ കൂട് നാട്ടുകാർ കണ്ടത്. സാധാരണ കടന്നലിനെ അപേക്ഷിച്ച് കാട്ടു കടന്നലിന് വിഷാംശം കൂടുതലായതിനാൽ ഏറെ അപകടകരമായ സ്ഥിതിയാണ് ഇവിടെ ഉള്ളത്. നിലവിൽ കാറ്റിൽ വലിയ രീതിയിൽ ഉലയുന്ന നിലയിലാണ് ദിവസേന വലിപ്പം കൂടി വരുന്ന ഈ കൂട് ഉള്ളത്. ഏതെങ്കിലും കാരണത്താൽ കൂടിന് ഇളക്കം സംഭവിച്ചാൽ കാട്ടുകടന്നൽ കൂട്ടം വൻ ദുരന്തമാകും ഇവിടെ സൃഷ്ടിക്കുക. അടിയന്തിര ഇടപെടലുണ്ടായി കാട്ടുകടന്നൽ കൂട് അടക്കം നശിപ്പിക്കാൻ നടപടി എടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000602924-60.jpg)