> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ​ജനകീയാസൂത്രണം 30-ാം വാർഷികവും അനുസ്മരണവും
- URL: https://www.vaikomvartha.com/vellore-news-6/
- Published: 2026-08-14T15:20:12.000Z
- Updated: 2026-08-14T15:20:12.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വെള്ളൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വെള്ളൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജനകീയാസൂത്രണത്തിന്റെ 30-ാം വാർഷികാഘോഷവും ജി. കൈലാസ്, വി.എസ്. മധു, ബി. രാമറാവു എന്നിവരുടെ അനുസ്മരണ സമ്മേളനവും നടത്തുന്നു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660425-1.jpg)

ആഗസ്റ്റ് 17 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് വെള്ളൂർ സഹകരണ ബാങ്ക് ഹാളിലാണ് പരിപാടി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. പരിഷത്ത് യൂണിറ്റ് പ്രസിഡൻ്റ് എ.കെ. ദാമോദരൻ അദ്ധ്യക്ഷത വഹിക്കും. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്‌സി മാത്യു  
​അനുസ്മരണ പ്രഭാഷണം നടത്തും.  
വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് സാജിത യൂസഫ് മുഖ്യപ്രഭാഷണം നടത്തും.  
ജനകീയാസൂത്രണം സാധ്യതകളും നേരിടുന്ന വെല്ലുവിളികളും എന്ന വിഷയാവതരണം സി.ആർ.എം കോട്ടയം ഡയറക്ടർ ഡോ. ജോസ് ചാത്തുക്കുളം  
നടത്തും. ആമ്പല്ലൂരിന്റെ അനുഭവങ്ങൾ ആമ്പല്ലൂർ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.എ. മുകുന്ദൻ അവതരിപ്പിക്കും. വെള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനീഷ് ചന്ദ്രൻ  
മറ്റു ജനപ്രതിനിധികൾ, പരിഷത് മുൻ സംസ്ഥാന സെക്രട്ടറി ടി.പി. ശ്രീശങ്കർ, യൂണിറ്റ് സെക്രട്ടറി പി.എൻ. രാജു തുടങ്ങിയവർ പ്രസംഗിക്കും.