> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വെള്ളൂർ ഗവ. എൽ.പി. സ്കൂൾ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു
- URL: https://www.vaikomvartha.com/vellore-news-8/
- Published: 2026-09-26T02:30:11.000Z
- Updated: 2026-09-26T02:30:11.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വെള്ളൂർ: 120 വർഷം പഴക്കമുള്ള വെള്ളൂർ ഗവ. എൽ.പി. സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള തറക്കല്ലിടൽ കർമ്മം കെ. ബിനിമോൻ എം.എ.എൽ. നിർവ്വഹിച്ചു. വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത യൂസഫ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. സി.കെ. ആശ മുഖ്യാതിഥിയായിരുന്നു.  
സ്കൂളിലെ ജീർണ്ണാവസ്ഥയിലായ പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് ആധുനിക രീതിയിലുള്ള പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2023-2024 സാമ്പത്തിക വർഷത്തെ ആനുവൽ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 99.93 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000720434-14.jpg)

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് ചന്ദ്രൻ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുര്യാക്കോസ് തോട്ടത്തിൽ, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ (കെട്ടിട വിഭാഗം, കോട്ടയം) കെ. അനിൽകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ സുമി ടി.എസ്., റെജിമോൻ ആറാക്കൽ, ഷാന്റി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വിവിധ വാർഡ് മെമ്പർമാരായ ടി.വി. ബേബി, സജിത പി.കെ., അനു രാജു, അമ്പിളി അജിത്ത്, ജോഷ്‌മി ജോൺ, മാത്യു എം.വി., സാജൻ ജി. മാത്യു, വി.എൻ. ബാബു, രാഹുൽ ടി., ബിന്ദു സണ്ണി, ബിന്ദു മുരളി, എം.എ. അതുല്ല്യമോൾ, വൈക്കം എ.ഇ.ഒ. കെ.സി. ദീപ, വൈക്കം ബി.പി.സി. ലക്ഷ്മിദേവി എം., മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലൂക്ക് മാത്യു, നികിതകുമാർ ആർ., സോണിക എന്നിവരും പങ്കെടുത്തു.  
​പി.ടി.എ. പ്രസിഡന്റ് സനൂപ് വി.എ., എസ്.എം.സി. ചെയർമാൻ മജീദ് എം.എ., സ്കൂൾ എച്ച്.എം. ബീന കുര്യൻ, സീനിയർ അസിസ്റ്റന്റ് രമാകുമാരി ടി.പി., ജനപ്രതിനിധികൾ, മുൻ ഭരണസമിതി അംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ, നാടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.