> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വെള്ളൂർ പത്രക്കടലാസ് നിർമ്മാണശാല ആധുനികവൽക്കരിക്കണം: തലയോലപറമ്പ് കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി
- URL: https://www.vaikomvartha.com/vellore-newsprint/
- Published: 2026-04-24T08:39:26.000Z
- Updated: 2026-04-24T08:39:26.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

വൈക്കം: വെള്ളൂർ പത്രക്കടലാസ് നിർമ്മാണശാല ആധുനികവൽക്കരിക്കണമെന്ന ആവശ്യ വുമായി തലയോലപറമ്പ് കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി. വെള്ളൂർ പത്രക്കടലാസ് നിർമ്മാണശാല ആധുനിക രീതിയിൽ പുന:ക്രമീകരിക്കണമെന്നും മാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എം.കെ. ഷിബു ആവശ്യപ്പെട്ടു. കെ.പി.പി.എൽ എംപ്ലോയീസ് അസോസിയേഷൻ ഐ.എൻ.ടി.യു.സിയും ടി.വി. ജോസഫ് സ്മാരക ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച പത്രക്കടലാസ് നിർമ്മാണശാലയിലെ ഐ.എൻ.ടി.യു.സി നേതാവായിരുന്ന ടി.വി. ജോസഫിന്റെ ഇരുപത്തിഎട്ടാമത് ചരമ വാർഷിക സമ്മേളനവും എൻൻ്റോവ്മെൻറ് വിതരണവും നടത്തിയ ചടങ്ങിലാണ് ഈ ആവശ്യം ഉയർന്നത്. വെള്ളൂർ രാജ്ഭവനിൽ നടന്ന സമ്മേളനം എം.കെ. ഷിബു ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് വി.സി.ജോഷി അധ്യക്ഷത വഹിച്ച യോഗത്തിൽ മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിജി സുരേഷ്, കെ. ബിനിമോൻ, കുര്യാക്കോസ് തോട്ടത്തിൽ, വിജയമ്മ ബാബു, ടി.ബി. മോഹനൻ, പി.വി. പൗലോസ്, കെ. ജെറോം, സുബിൻ മാത്യു, എം.വി. മാത്യു, അനുറാവുജി , സജിത, അഹമ്മദ് എന്നിവർ പ്രസംഗിച്ചു.