> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മഴയിൽ റബ്ബർമരം ഒടിഞ്ഞുവീണ് വീടിൻ്റെ മേൽക്കൂര തകർന്നു
- URL: https://www.vaikomvartha.com/vellore-veedinu-mukalil-maram-veenu/
- Published: 2026-06-04T17:35:05.000Z
- Updated: 2026-06-04T17:35:05.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വെള്ളൂർ: വെള്ളൂർ തോന്നല്ലൂരിൽ വടക്കേക്കര തുളസിയുടെ വീടിനു മുകളിലേക്കാണ് കനത്ത മഴയിൽ അയൽവാസിയുടെ റബർമരം ഒടിഞ്ഞുവീണത്. വ്യാഴാഴ്ച രാത്രി 7\. 30 ഓടെയായിരുന്നു സംഭവം. നിർധന കുടുംബത്തിൻ്റെ പണി പൂർത്തീകരിക്കാത്ത വീടിൻ്റെ ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ കിടപ്പുമുറിയുടെ മേൽക്കൂരയാണ് തകർന്നത്. അപകടം നടക്കുമ്പോൾ തുളസി അടുക്കളയിലും മകൻ അരുൺ മക്കളായ ആദ്യ, ആദിത്യ എന്നിവർ വീടിനു മുൻവശത്തെ ഹാളിലുമായിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.  
രണ്ടു റബ്ബർ മരങ്ങളും ഒരാഞ്ഞിലിയും വീടിനു മുകളിലേക്ക് അപകടാവസ്ഥയിൽ ചാഞ്ഞു നിൽക്കുന്നുണ്ട്. അപകടകരമായ മരങ്ങൾ വെട്ടി മാറ്റണമെന്ന് വസ്തു ഉടമയോട് ആവശ്യപ്പെട്ടിരുന്നതാണെന്ന് സ്ഥലത്തെത്തിയ വെള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് ചന്ദ്രൻ പറഞ്ഞു.