> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വേമ്പനാട് സ്വിമ്മിംഗ് അക്കാദമിയുടെ സർട്ടിഫിക്കറ്റ് വിതരണവും അനുമോദനവും നടന്നു
- URL: https://www.vaikomvartha.com/vembandu-swimming-academy/
- Published: 2026-06-01T06:19:51.000Z
- Updated: 2026-06-01T06:19:51.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം**:** വേമ്പനാട് സ്വിമ്മിംഗ് അക്കാദമിയുടെ 2026 വർഷത്തെ സർട്ടിഫിക്കറ്റ് വിതരണവും അനുമോദന ചടങ്ങും വൈക്കം സത്യാഗ്രഹ ഹാളിൽ നടന്നു. മെയ് 31 ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന ചടങ്ങ് വൈക്കം എം.എൽ.എ കെ. ബിനിമോൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ അബ്‌ദുൾസലാം റാവുത്തർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സിന്ധു സജീവ് യോഗത്തിന് സ്വാഗതം ആശംസിച്ചു. അക്കാദമിയിൽ വിജയകരമായി നീന്തൽ പരിശീലനം പൂർത്തിയാക്കിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി. രഞ്ജിത്ത്കുമാർ നിർവഹിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000566126.jpg)

കുട്ടികളെ മികച്ച രീതിയിൽ നീന്തൽ പരിശീലിപ്പിച്ച മുഖ്യ പരിശീലകൻ സി.ടി. കൊച്ചുമോനെ ചടങ്ങിൽ എം.എൽ.എ ഉപഹാരം നൽകി ആദരിച്ചു. സെലസ്റ്റിയ പ്രൊഡക്ഷൻ ഡയറക്ടർ അമ്പിളി വിനോദ് ചടങ്ങിൽ വിശിഷ്ട അതിഥിയായിരുന്നു. നീന്തൽ പരിശീലനത്തോടൊപ്പം അക്കാദമിയിലെ കുട്ടികളുടെ മറ്റ് മികവുകളെയും ചടങ്ങിൽ പ്രോത്സാഹിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് അക്കാദമി പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ. സൈനു ഉപഹാരങ്ങൾ നൽകി. നീന്തൽ പരിശീലനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്ക് സ്മാർട്ട് വാച്ചുകളും സമ്മാനമായി നൽകി. സാമൂഹിക പ്രതിബദ്ധത മുൻനിർത്തി ടി.വി പുരം പെരുമശ്ശേരി അങ്കണവാടിയിലേക്കും, മൂത്തേടത്തുകാവ് സ്കൂളിലേക്കുമുള്ള കുട്ടികൾക്കായുള്ള സ്കൂൾ ബാഗുകളുടെ വിതരണവും വേദിയിൽ വെച്ച് നടന്നു. വേമ്പനാട് സ്വിമ്മിംഗ് അക്കാദമി അംഗം രാഖി ആർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഇന്ത്യൻ യൂത്ത് സ്പോർട്സ് അസോസിയേഷൻ ജൂഡോ കേരള സ്ഥാപകൻ ലാലൻ വർഗീസ്, ട്രഷറർ ബാബു കെ.പി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.