> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനം; വെനസ്വേലയില്‍ വന്‍ നാശനഷ്ടം
- URL: https://www.vaikomvartha.com/venezuela-earthquake/
- Published: 2026-06-25T02:47:55.000Z
- Updated: 2026-06-25T02:47:55.000Z
- Author:  Vaikom Vartha News Desk
- Tags: Main News, അന്താരാഷ്ട്ര വാര്‍ത്തകൾ

കാരക്കസ്‌: വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം. ആയിരങ്ങള്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഒരുമിനിറ്റിനുള്ളില്‍ 7.5, 7.1 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായത്. തലസ്ഥാനമായ കാരക്കാസിന് പടിഞ്ഞാറാണ് ശക്തമായ ഭൂചലനം ഉണ്ടായത്. ദുരന്ത നിവാരണ ഏജന്‍സിയായ യു.എന്‍.ജി.ആര്‍.ഡി ഭൂചലനത്തിന് പിന്നാലെ സുനാമി ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളഞ്ഞു. ബുധനാഴ്ച വൈകുന്നേരമാണ് വെനസ്വേലയെ നടുക്കി തുടര്‍ച്ചയായ ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടായത്. തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000591424-10.jpg)

ആദ്യ ഭൂചലനം 7.1 തീവ്രതയാണ് രേഖപ്പെടുത്തിയതെന്നും ഇതിന്റെ പ്രഭവകേന്ദ്രം കാരക്കാസിന് ഏകദേശം 168 കിലോമീറ്റര്‍ പടിഞ്ഞാറ് കരീബിയന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന മൊറോണ്‍ എന്ന പ്രദേശത്തിന് പടിഞ്ഞാറാണെന്നും യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. തൊട്ടുപിന്നാലെ, ഒരു മിനിറ്റിനുള്ളില്‍ തന്നെ അതിനേക്കാള്‍ വലിയ 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനവും ഉണ്ടായി. പതിനായിരത്തിലധികം ആളുകള്‍ മരിച്ചതായുമാണ് വിവരം.