> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വിദേശ സംഭാവന നിയന്ത്രണ നിയമ ചട്ടങ്ങള്‍ കൂടുതല്‍ കർശനമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി
- URL: https://www.vaikomvartha.com/videsa-sambavana/
- Published: 2026-06-23T14:39:53.000Z
- Updated: 2026-06-23T14:39:53.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, ദേശീയ വാർത്തകൾ

ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമ ചട്ടങ്ങള്‍ കൂടുതല്‍ കർശനമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. രാജ്യത്തെ സന്നദ്ധ സംഘടനകളുടെ വിദേശ ഫണ്ടിംഗിന് മേൽ കൂടുതല്‍ സുതാര്യതയും കടുത്ത നിരീക്ഷണവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഭേദഗതികള്‍ നടപ്പിലാക്കിയിരിക്കുന്നത്.

**വ്യവസ്ഥകൾ ഇങ്ങനെ**

പുതിയ ഭേദഗതി പ്രകാരം വിദേശ സംഭാവന സ്വീകരിക്കുന്നത് എന്തിനാണെന്നും ഏത് ആവശ്യത്തിലേക്കാണെന്നും സംഘടനകള്‍ കൃത്യമായി സർക്കാരിനെ ബോധ്യപ്പെടുത്തണം. ഏത് ലക്ഷ്യത്തിനാണോ വിദേശ ഫണ്ട് അനുവദിച്ചത്, അതിന് മാത്രമേ ആ തുക വിനിയോഗിക്കാൻ പാടുള്ളൂവെന്നും പുതിയ നിർദ്ദേശത്തില്‍ വ്യക്തമാക്കുന്നു. വിദേശപൗരൻമാർ എൻ.ജി.ഒയുടെ പ്രധാനസ്ഥാനങ്ങള്‍ വഹിക്കാൻ പാടില്ല.

**ലക്ഷ്യമിടുന്നത്**

വിദേശ പണത്തിന്റെ ദുരുപയോഗം തടയുക, രാജ്യസുരക്ഷ ഉറപ്പാക്കുക, സന്നദ്ധ സംഘടനകളുടെ സാമ്പത്തിക ഇടപാടുകളില്‍ കൃത്യത കൊണ്ടുവരിക എന്നിവയാണ് ഈ കർശന നടപടിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

**മുന്നറിയിപ്പ്**

ചട്ടങ്ങള്‍ ലംഘിക്കുന്ന സംഘടനകളുടെ എഫ്.സി.ആർ.എ ലൈസൻസ് റദ്ദാക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.