> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വിജ്ഞാനോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി
- URL: https://www.vaikomvartha.com/vijnyaanootsvtti-pngkettutt-kuttttik-kk-s-ttttiphikkrrrruk-n-ki/
- Published: 2026-01-20T10:27:30.000Z
- Updated: 2026-01-20T10:27:30.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ മുനിസിപ്പൽ തല വിജ്ഞാനോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളു൦ സയൻസ് കലണ്ടറുകളും വൈക്കം വെസ്റ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീദേവി ടീച്ചർക്ക് കൈമാറി. പരിഷത്ത് ടൗൺ യൂണിറ്റ് പ്രസിഡന്റ് കെ. വിജയമ്മ ടീച്ചർ, സെക്രട്ടറി എൻ. രാജശേഖരൻ, മേഖല കമ്മിറ്റി അംഗം ആർ. സുരേഷ്, യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ ആയ പി. മഹേഷ്, സജിത നന്ദകുമാർ എന്നിവർ പങ്കെടുത്തു.