> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഭക്തരുടെ സമര്‍പ്പണം- ക്ഷേത്രത്തിന് ചുറ്റും 112 നിലവിളക്കുകള്‍ ഭക്തിയുടെ പ്രഭചൊരിഞ്ഞു
- URL: https://www.vaikomvartha.com/vilakkukal-samarpichu/
- Published: 2026-05-19T12:03:54.000Z
- Updated: 2026-05-19T12:03:54.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം:കിഴക്കേനട ക്ഷീരവൈകുണ്ഠപുരം ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് 112 ഭക്തര്‍ ക്ഷേത്രത്തിലേക്ക് നിലവിളക്കുകള്‍ സമര്‍പ്പിച്ചു. ദീപാരധനയുടെ മുഹൂര്‍തത്തില്‍ ക്ഷേത്രത്തിന് ചുറ്റും 112 വിളക്കുകളില്‍ തെളിഞ്ഞ നിറദീപങ്ങള്‍ ഭക്തിയുടെ പ്രഭചൊരിഞ്ഞു. ക്ഷേത്രം തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരി വിളക്കുകളില്‍ ദീപം തെളിയ്ച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മേല്‍ശാന്തി വടശ്ശേരി ഇല്ലത്ത് നീലകണ്ഠന്‍ നമ്പൂതിരി സഹകാര്‍മ്മികനായിരുന്നു. ഉത്സവ കമ്മറ്റി ഭാരവാഹികളായ പ്രസിഡന്റ് ബി. ജയകുമാര്‍, വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ നായര്‍, സെക്രട്ടറി രാജേന്ദ്രദേവ്, ജോയിന്‍ സെക്രട്ടറി ഇ.കെ. പ്രതാപന്‍, ദേവസ്വം മാനേജര്‍ ആര്‍. രവീന്ദ്രനാദന്‍ നായര്‍, വനിതാ സമാജം പ്രസിഡന്റ് കെ.ജി. രാജലക്ഷമി, സെക്രട്ടറി ശ്രീകുമാരി യു.നായര്‍, എന്നിവര്‍ നേതൃത്ത്വം നല്‍കി.