> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ശക്തമായ ഇടി മിന്നലും മഴയും: കൊച്ചിയിൽ രണ്ട് വിമാനങ്ങൾ വഴി തിരിച്ചു വിട്ടു
- URL: https://www.vaikomvartha.com/vimanam-vazithirichu-vittu/
- Published: 2026-04-19T16:12:14.000Z
- Updated: 2026-04-19T16:12:14.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Ernakulam

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന രണ്ട് വിമാനങ്ങൾ ശക്തമായ ഇടിമിന്നലും മഴയും ഉണ്ടായതിനെ തുടർന്ന് കോയമ്പത്തൂരിലേയ്ക്ക് തിരിച്ചു വിട്ടു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/04/1000511741-1.jpg)

ഞായറാഴ്ച വൈകീട്ട് 5.40 ന് ദുബായിൽ നിന്നുമെത്തിയ ഇൻഡിഗോ  
വിമാനവും വൈകിട്ട് 5.45 ന്  
ഹൈദരാബാദിൽ  
നിന്നുമെത്തിയ ഇൻഡിഗോ വിമാനവുമാണ് കൊച്ചിയിൽ  
ഇറങ്ങാൻ കഴിയാതിരുന്നതിനെ  
തുടർന്ന് വഴി തിരിച്ചുവിട്ടത്. ഈ  
രണ്ടു വിമാനങ്ങളും രാത്രി കൊച്ചിയിൽ തിരിച്ചെത്തി തുടർ സർവീസ് നടത്തി.