> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വിമുക്തി- ലഹരി വിരുദ്ധ പരിപാടി
- URL: https://www.vaikomvartha.com/vimukti-lhri-viruddh-pripaatti/
- Published: 2026-01-18T10:14:06.000Z
- Updated: 2026-01-18T10:14:06.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: ലഹരിക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായ വൈക്കം നിയമസഭാ മണ്ഡലം ഔട്ട് റീച്ച് പ്രോഗ്രാം - വിമുക്തി വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. വിമുക്തി മാനേജർ എം.കെ. പ്രസാദ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിമുക്തി മിഷൻ ജില്ലാതല ക്വിസ് മത്സരത്തിലെ വിജയികളായ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ നിവേദിത എസ്. മേനോൻ, ഋതുനന്ദ എന്നിവരെയും കളഞ്ഞു കിട്ടിയ സ്വർണ്ണമാല ക്ലാസ് ടീച്ചറെ ഏൽപ്പിച്ച് വിദ്യാർത്ഥികൾക്ക് മാതൃകയായ ബ്രഹ്മമംഗലം ഹയർ സെക്കൻ്ററി സ്കൂളിലെ ആരോമൽ അജീഷ്, കശ്യപ് കരുൺ, ആരിഫ് നിസാർ എന്നിവരെയും വേദിയിൽ ആദരിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ആനന്ദ് ബാബു, എം.കെ. രാജേഷ്, ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ കെ.ജി. രാജു, വെച്ചൂർ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു അജി, കല്ലറ പഞ്ചായത്ത് പ്രസിഡൻ്റ് മിനി അഗസ്റ്റിൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗീതാ സോമൻ, വൈക്കം എ.ഇ.ഒ ദീപ എന്നിവർ സംസാരിച്ചു. തുടർന്ന് കൗമാരക്കാരിലെ ലഹരി ഉപയോഗം - പ്രതിരോധവും പ്രതിവിധിയും എന്ന വിഷയവുമായി ബന്ധപ്പെട്ടു നടന്ന ചർച്ചയിൽ വൈക്കം താലൂക്ക് ഹോസ്പിറ്റൽ ആർ.എം.ഒ ഡോ. ബിജു ഫിലിപ്പ്, വിമുക്തി ജില്ലാ മെന്റർ ബെന്നി സെബാസ്റ്റ്യൻ എന്നിവർ ക്ലാസ്സ്‌ നയിച്ചു. വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.പി. അനൂപ് സ്വാഗതവും എക്സൈസ് ഇൻസ്പെക്ടർ ടി.എ. പ്രമോദ് നന്ദിയും പറഞ്ഞു. പ്രോഗ്രാമിന് മുന്നോടിയായി നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയിൽ തെക്കേനട ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിലെ 50 ഓളം സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകൾ പങ്കെടുത്തു.