> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വിഷുവിന് കണിയൊരുക്കാൻ കണി മത്തൻ വിളയിച്ച് സുന്ദരൻ നളന്ദ
- URL: https://www.vaikomvartha.com/vissuvin-kani-mathan/
- Published: 2026-04-10T14:58:33.000Z
- Updated: 2026-04-10T14:58:33.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

മറവൻതുരുത്ത്: വിഷുവിന് കണിയൊരുക്കാൻ കണി മത്തൻ വിളയിച്ച് സുന്ദരൻ നളന്ദ. കുലശേഖരമംഗലം നളന്ദയിൽ സുന്ദരൻ കർണാടകയിൽ വ്യാപകമായി കൃഷിചെയ്യുന്ന കണിമത്തൻ (ഡിസ്കോ മത്തൻ) പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്താണ് തിളക്കമാർന്ന വിജയം നേടിയത്. കായ്ക്കുമ്പോൾ മഞ്ഞ നിറമുള്ള കണിമത്തൻ മൂപ്പെത്തുമ്പോൾ ഓറഞ്ച് നിറമാകും. 60ാം ദിവസം കായ്ച്ചു 30 ദിവസത്തിനകം മൂപ്പെത്തുന്ന കണ്ണിനും മനസിനും കുളിരു പകരുന്ന കണിമത്തൻ അടുത്ത വർഷം വിപുലമായി കൃഷി ചെയ്യാനാണ് സുന്ദരൻ നളന്ദയുടെ തീരുമാനം. 50 വർഷമായി കാർഷിക രംഗത്ത് നിറ സാന്നിദ്ധ്യമായ സുന്ദരൻ നളന്ദ ലാഭ നഷ്‌ടങ്ങൾക്കപ്പുറം കൃഷിയെ നെഞ്ചിലേറ്റിയ കർഷകനാണ്. കുലശേഖരമംഗലത്ത് പ്ലാക്കത്തറ വിജയൻ്റെ 64 സെൻ്റ് പുരയിടത്തിലാണ് കണിമത്തൻ കൃഷി ചെയ്തത് മറവൻതുരുത്ത് പഞ്ചായത്തിൻ്റേയും കൃഷിഭവൻ്റേയും സഹകരണത്തോടെ സമ്മിശ്രകൃഷി നടത്തുന്ന സുന്ദരൻ നളന്ദയ്ക്ക് ഇതിനകം കൃഷി വകുപ്പിൻ്റേയും പഞ്ചായത്തിൻ്റേയും നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.  
കണിമത്തൻ്റെ വിളവെടുപ്പ് ഉദ്ഘാടനം മറൻതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി. തങ്കരാജ് നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി.ആർ. ശരത്കുമാർ, സീമാബിനു, മറവൻതുരുത്ത് കൃഷി അസിസ്റ്റന്റ് കെ.സി. മനു, കർഷകരായ സുന്ദരൻ നളന്ദ, എ.ഡി. രാജപ്പൻ അരുൺ ഭവനം, സജി തട്ടാൻ്റെതറ, വിജയൻ പ്ലാക്കത്തറ തുടങ്ങിയവർ സംബന്ധിച്ചു.