> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വി.കെ.എസ് ശാസ്ത്ര സാംസ്കാരിക ഉത്സവം വൈക്കത്ത്
- URL: https://www.vaikomvartha.com/vks-samskarika-uthsavam/
- Published: 2026-06-27T04:32:14.000Z
- Updated: 2026-06-27T04:32:14.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വൈക്കം മേഖലാ പ്രവർത്തകയോഗം വൈക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്നു. മേഖലാ പ്രസിഡണ്ട് ടി.ജി പ്രേംനാഥ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രനിർവാഹക സമിതി അംഗം ജോജി കൂട്ടുമ്മേൽ വിഷയാവതരണം നടത്തി. ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ജനകീയ ഗായകനുമായ വി.കെ ശശിധരന്റെ സ്മരണാർത്ഥം നടത്തിവരാറുള്ള വി.കെ.എസ് ശസ്ത്ര സാംസ്കാരിക ഉത്സവം ഇത്തവണ വൈക്കത്ത് ഒക്ടോബർ 2, 3, 4 തീയതികളായി നടത്തുന്നതിന് തീരുമാനിച്ചു. വൈക്കം മുഹമ്മദ് ബഷീർ സ്മരണദിനമായ ജൂലൈ അഞ്ചിന് വൈക്കം സമൂഹം ഹാളിൽ വിപുലമായ സ്വാഗതസംഘ രൂപീകരണ യോഗവും വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും പ്രശസ്ത സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ അജു കെ. നാരായണൻ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ സെക്രട്ടറി വിഷ്ണു ശശിധരൻ, നിർവാഹക സമിതി അംഗം വിജു കൊട്ടാരത്തിൽ, ജില്ലാ വൈസ് പ്രസിഡണ്ട് എം.എസ് രാജേഷ്, പ്രൊഫ. പാർവതി ചന്ദ്ര എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി സുനിതാ ശ്രീകുമാർ സ്വാഗതവും കലാസംസ്കാര ഉപസമിതി ജില്ലാ കൺവീനർ സി.എസ് ശ്രീകുമാർ നന്ദിയും പറഞ്ഞു.