> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വല്ലകം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം നാളെ
- URL: https://www.vaikomvartha.com/vllkn-senrr-meeriis-hyr-sekknrrrri-skuullinrre-putiy-kettttitt-smuccyn-udghaattnn-naalle/
- Published: 2026-02-10T12:57:24.000Z
- Updated: 2026-02-10T12:57:24.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വല്ലകം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പുതിയതായി നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് നടത്തുമെന്ന് സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ടോണി കോട്ടയ്ക്കല്‍ അറിയിച്ചു. വൈകിട്ട് 5 ന് നടക്കുന്ന സമ്മേളനത്തില്‍ സി.കെ. ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ അദ്ധ്യക്ഷത വഹിക്കും. പവര്‍ ബ്രിഗേഡ് ഉദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എ. നടത്തും. എറണാകുളം അങ്കമാലി അതിരൂപത പ്രൊക്യുറേറ്റര്‍ ഫാദര്‍ തോമസ് വൈക്കത്തുപറമ്പില്‍ മുഖ്യ പ്രഭാഷണം നടത്തും.